തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്കിലേക്ക്. സ്ഥാപനത്തെ തകര്‍ക്കുകയും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഗവണ്‍മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖത്തില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനമെടുത്തത്.
പണിമുടക്കിനു മുന്നോടിയായി ജനുവരി 18ന് ട്രാന്‍സ്‌പോര്‍ട്ട് ഭവനും, മറ്റ് 4 സോണല്‍ ഓഫീസുകളും ഉപരോധിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
Post Your Comments