Parayathe VayyaWriters' Corner

കുറച്ചൊക്കെ ചീഞ്ഞു കൊടുക്കാം, പക്ഷെ ജീവിതം മുഴുവൻ ഇത്തരത്തിൽ ചീയിച്ചു കളയേണ്ടതുണ്ടോ എന്ന് അവനവൻ തന്നെയാണ് ആലോചിക്കേണ്ടത്.

ഗൌരിലക്ഷ്മി 

ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ… ശരിയാണ്. മനുഷ്യന്റെ ജീവിതം തന്നെ ചീഞ്ഞിട്ടാണ് ഇപ്പോൾ വികസനത്തിന്‌ വളമായിക്കൊണ്ടിരിക്കുന്നത് എന്നതല്ലേ ശരി. രാവിലെ എണീറ്റ്‌ പല്ല് തേയ്ക്കാൻ എടുക്കുന്ന പെയ്സ്റ്റ് മുതൽ രാത്രി കിടക്കുന്നതിനു മുൻപ് തേയ്ക്കുന്ന ഫെയ്സ് ക്രീമുകൾ വരെ രാസ പദാർത്ഥങ്ങൾ നിറഞ്ഞു നമുക്ക് മുന്നില് വന്നു നിൽക്കുമ്പോൾ ഒരിക്കൽ നാമുപയോഗിച്ചിരുന്ന ഉമിക്കരിയും മഞ്ഞളും രക്ത ചന്ദനവുമൊക്കെ കാലത്തെ നോക്കി പുഞ്ചിരിക്കുന്നു. ഉമിക്കരി ഉപയൊഗിക്കനമെന്നാഗ്രഹമുല്ലവർ പോലും ചോദിയ്ക്കുന്ന, ഈ ഉമിക്കരി എങ്ങനെയാ ഉണ്ടാക്കുക? അറിയില് നിന്ന് ബാക്കി വരുന്ന ഉമി കരിച്ചുണ്ടാക്കുന്ന പദാർത്ഥ മാണി ഉമിക്കരി. പല്ലിനു വെളുപ്പും ആരോഗ്യവും നല്കാൻ ഏറ്റവും മികച്ചത് ഉമിക്കരിയെക്കാൽ മറ്റൊന്നില്ല. ഉമിക്കരിയും മാവിലയും കൂട്ടി രാവിലെ പല്ല് തേയ്ച്ചു നോക്കൂ, വായ്നാറ്റം ഉൾപ്പെടെ പലതിനും പരിഹാരവും മോനരോഗം പോലെയുല്ലവയെ തടയുകയും ചെയ്യും ഇവ.

എന്നാൽ നാമുപയോഗിക്കുന്ന പെയ്സ്ടുകളുടെ ദോഷവശങ്ങൾ ഒരുപക്ഷെ തിരിച്ചറിഞ്ഞാൽ പോലും അവ ഉപയോഗിക്കാതെ ഇരിക്കാൻ നമുക്കാവില്ല. കാരണം പരസ്യ വിപണന തന്ത്രവും ആവശ്യങ്ങളും സമയത്തിന്റെ അഭാവവും അത്രമാത്രം ചുറ്റി വരിഞ്ഞിരിക്കുന്നു ഓരോരുത്തരുടെയും ജീവിതത്തിൽ. ഉമിക്കരി ഉണ്ടാക്കാനായി നമുക്ക് മുന്നിലിന്നു അരി വിളയുന്ന പാടങ്ങളില്ല. മരിച്ചു പാഠങ്ങൾ നികത്തി വച്ച വീടുകളുണ്ട്. സ്വപ്‌നങ്ങൾ കണ്ടിരുന്ന കർഷകരില്ല, കാർഷിക വിളകൾക്ക് മൂല്യം നശിച്ചു സ്വപ്‌നങ്ങൾ കേട്ട് പോയ ന്യൂജനറേഷൻ കർഷകർ മാത്രമേയുള്ളൂ.

പരസ്യങ്ങളിൽ പെട്ട് പോയ ബാല്യവും കൌമാരവും യൌവ്വനവും ഒക്കെയാണ് ഇന്ന് ഓരോ വ്യക്തിയുടെതും. സീരിയലുകൽക്കുള്ളിലും ന്യൂസ് ചാനലുകൾക്കുള്ളിലും തളച്ചിടപ്പെട്ട ജീവിതം, അവിടെ നമുക്ക് മുന്നിൽ പഴയ പോലെ മുറ്റത്തെ ഒന്നിച്ചു കൂടലുകളില്ല, അത്താഴം കഴിഞ്ഞുള്ള ഒന്നിച്ചു നടത്തങ്ങളില്ല. കുറച്ചു സമയം ബാക്കി വയ്ക്കുന്നത് ആണ്ട്രോയിട് ഫോണുകൾ കൈവശപ്പെടുത്തും. ഒരു തലവേദന വരുമ്പോൾ നാം തിരയും ക്യാൻസറിന്റെ കാരണങ്ങൾ. ശീലങ്ങളുടെ പിടിയില അകപ്പെട്ടു പോയ നമുക്ക് ക്യാൻസർ എന്നാ അസുഖം ഇപ്പോൾ പ്രമേഹമോ രക്തസമ്മർദ്ദമൊ ഒക്കെ പോലെ ഒരു അസുഖമാണു. എന്നിരുന്നാലും ക്യാൻസർ എന്ന് കേൾക്കുമ്പോഴുണ്ടാകുന്ന മരവിപ്പിന് മാത്രം മാറ്റമില്ല. മുക്കിനും മൂലകളിലും വര്ദ്ധിച്ചു വരുന്ന ക്യാനസർ രോഗ ആശുപത്രികല്ക്കും കുറവില്ല. എന്നാൽ അതിശയിപ്പിക്കുന്ന ഒരു സത്യം എത്ര ആശുപത്രികളും വിദഗ്ദ്ധന്മാരും കൂടുന്നുണ്ട്നെകിലും ഓരോ നിമിഷവും നമുക്കിടയിൽ ക്യാൻസർ രോഗികളുടെ എണ്ണം കൂടുന്നു എന്നതാണ്. രോഗത്തെ ഇല്ലാതാക്കളല്ല മരിച്ചു അതിനെ അകറ്റി നിര്തലാണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നതെന്ന് തെളിയിക്കപ്പെട്ടതാണ്. പെയ്സ്റ്റു മുതൽ നാമുപയോഗിയ്ക്കുന്ന ഓരോ വസ്തുവിലും ക്യാനസർ എന്നാ അസുഖത്തെ സ്വാധീനിയ്ക്കുന്ന റിസ്ക്‌ ഫാക്ടരുകൾ ഉണ്ട്. ഇങ്ങേയറ്റം വന്നു മൊബൈലുകളുടെ ടാവരുകല്ക്കും നിത്യോപയോഗതിലുള്ള വൈഫൈ യും ഒന്നും അതിൽ നിന്ന് മോചിതമല്ല.

ശീലങ്ങളിൽ നിന്നാണു കൂടുതലും ഇന്ന് അസുഖങ്ങൾ വന്നു പെടുന്നത്. പണ്ട് പുകവലിക്കാരിലും മദ്യപാനികളിലും മാത്രം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നാ പ്രവചിച്ചിരുന്ന അസുഖങ്ങൾ എന്ന് ഇതൊന്നുമില്ലാത്ത ഏതൊരുവനും പിടിപെടാം എന്നത് ജീവിത രീതികളിൽ ഉണ്ടായ മാട്ടമനു. മറ്റൊന്നും ഇതിലേയ്ക്ക് തെളിവിനായി നല്കേണ്ടതില്ല. വർദ്ധിച്ചു വരുന്ന ആശുപത്രികളുടെ കണക്കുകൾ മാത്രം മതിയാകും, ഇതിൽ ക്യാൻസർ, വന്ധ്യത എന്നീ അസുഖങ്ങളും പെടും.

കാലം മാറുമ്പോൾ കോലവും മാറണം. എന്നാൽ ആരോഗ്യകരമായ ശീലങ്ങൾ കണ്ടറിഞ്ഞു പ്രവൃത്തിയാൽ വരുത്തുന്നത് തന്നെയാണ് മികച്ച ജീവിതത്തിനു നല്ലത്. വൈകുന്നേരങ്ങളിലെ കുടുംബങ്ങളുടെ തമ്മിലുള്ള സംസാരം അപാരമായ ഊർജ്ജമാണ് എല്ലാവരിലും എത്തിയ്ക്കുക. ഇതു നേരവും കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുന്നവർ കുറച്ചു മണിക്കൂറുകൾ എങ്കിലും തൊട്ടടുത്തുള്ള കവലകളിൽ പോയി നാട്ടുവിശേഷം തിരക്കുക, പട്ടണത്തിൽ ആണെങ്കിൽ ആ മണിക്കൂറുകൾ വീടിനു നൽകാം, കുഞ്ഞുങ്ങൾക്ക്‌ നല്കാം. ഒന്ന് ചീഞാലെ മറ്റെതിനു വളമാകൂ… കുറച്ചൊക്കെ ചീഞ്ഞു കൊടുക്കാം, പക്ഷെ ജീവിതം മുഴുവൻ ഇത്തരത്തിൽ ചീയിച്ചു കളയേണ്ടതുണ്ടോ എന്ന് അവനവൻ തന്നെയാണ് ആലോചിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button