ചാണ്ഡിഗഡ്: ഹോമിയോ ചികിത്സയ്ക്കും ജ്യൊതിഷതിനുമെതിരെ പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞൻ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍. രണ്ടും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാനെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 2009-ല്‍ രസതന്ത്രശാഖയിൽ നോബൽ സമ്മാനം നേടിയ വ്യക്തിയാണ് വെങ്കിട്ടരാമൻ. ഹോമിയോയ്ക്കും ജ്യോതിഷത്തിനും ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നു പറഞ്ഞ അദ്ദേഹം ഇത്തരത്തിലുള്ള അവിശ്വാസങ്ങൾ മാറണമെങ്കിൽ ശാസ്ത്രത്തിലുള്ള മനുഷ്യന്റെ അവബോധം വർദ്ധിക്കണം എന്നും അവകാശപ്പെട്ടു.
ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ശാസ്ത്ര ശാഖയായാണ് ഹോമിയോപ്പതിയെ വെങ്കിട്ടരാമൻ വിലയിരുത്തിയത്. മരുന്നെന്ന പേരില്‍ രോഗികളുടെ തൃപ്തിക്കുവേണ്ടി കൊടുക്കുന്ന വസ്തുക്കള്‍ ആണ് ഹോമിയോ മരുന്നുകൾ എന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ കുട്ടികളുമായി സംസാരിക്കവെയാണ് അദ്ദേഹം തന്റെ വിലയിരുത്തലുകൾ തുറന്നു പറഞ്ഞത്. ജ്യോതിഷം മതവിശ്വാസത്തിന്റെ ഭാഗമാണെന്നു പറഞ്ഞ വെങ്കിട്ടരാമൻ ശാസ്ത്രം ജ്യോതിഷത്തെക്കാൾ വലിയ കാര്യങ്ങൾ കണ്ടെത്തി കഴിഞ്ഞുവെന്നും അവകാശപ്പെട്ടു.
Post Your Comments