ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരരുടെ പദ്ധതികള്‍ തകര്‍ത്തത് ഇന്ത്യയുടെ കൃത്യമായ ആസൂത്രണ മികവ്. ഇന്റലിജന്‍സിന്റെ വ്യക്തമായ വിവരങ്ങളാണ് ഇതിന് സഹായിച്ചത്.
രഹസ്യാന്വേഷണ സംഘം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതുവര്‍ഷത്തില്‍ ആക്രമണമുണ്ടാവുമെന്ന് കണക്കുകൂട്ടി ഭീകരാക്രമണത്തിന് ആര് മണിക്കൂര്‍ മുമ്പ് തന്നെ യുദ്ധവിമാനങ്ങള്‍ മറ്റൊരു താവളത്തിലേക്ക് മാറ്റിയിരുന്നു. സേനാ വിഭാഗങ്ങളെ മുന്‍കൂട്ടിത്തന്നെ സജ്ജരാക്കി. ആര്‍മി ചീഫ്, വ്യോമസേനാ തലവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. ഇതിനിടെ ജനങ്ങളിലലൊരാള്‍ക്ക് പോലും പരിക്ക് പറ്റാതിരിക്കാനും ശ്രമിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മുപ്പതോളം ചാരന്മാരെയാണ് അധികൃതര്‍ പിടികൂടിയത്.
Post Your Comments