തിരുവനന്തപുരം : അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്ത സ്കൂളുകള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്ത ഇത്തരം സ്കൂളുകള്‍ക്കു ലൈസന്‍സ് നല്കരുതെന്നു തദ്ദേശസ്ഥാപനങ്ങള്‍ക്കു കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സ്കൂളുകള്‍ക്കു ലൈസന്‍സ് നല്കരുതെന്നു തദ്ദേശസ്ഥാപനങ്ങള്‍ക്കു കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 39,000 അധ്യാപകര്‍ അധികമാണെന്ന ശമ്പളപരിഷ്കരണക്കമ്മിഷന്റെ കണ്ടെത്തലിനെക്കുറിച്ചു വിശദമായി പരിശോധിക്കാന്‍ ഡി.പി.ഐയോടു നിര്‍ദേശിച്ചിട്ടുണ്ട്.
വാര്‍ഷികപ്പരീക്ഷ അടുത്ത സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയാലും പരീക്ഷ കഴിഞ്ഞശേഷം അധ്യാപകര്‍ ചുമതലയേറ്റാല്‍ മതിയെന്ന് അദ്ദേഹം പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ വ്യക്തമാക്കി. ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റത്തിന് ഓപ്ഷന് നല്‍കേണ്ട അവസാനതീയതി ഈ മാസം 11ന് ആണ്. ട്രിബ്യൂണലില്‍ പോകുന്നതിനു മുമ്പ് നടത്തിയ ചില സ്ഥലംമാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത സ്ഥലംമാറ്റത്തിനുള്ള ഉത്തരവും ഇപ്പോള്‍ ഇറക്കും. അധ്യാപകപാക്കേജ് സംബന്ധിച്ച കോടതിവിധിയെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എവിടെയൊക്കെ അപ്പീല്‍ നല്‍കാമെന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശം രൂപീകരിച്ചിട്ടുണ്ട്. കലോത്സവ മാന്വല്‍ സമഗ്രമായി പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് അടുത്തവര്‍ഷം നടപ്പാക്കും. കലാപ്രതിഭ, തിലകം പട്ടങ്ങള്‍ മടക്കികൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments