വടക്കന്‍ കൊറിയ: വടക്കന്‍ കൊറിയ അതീവ നശീകരണ ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു. അമേരിക്കയ്‌ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ് പരീക്ഷണം എന്നാണിതിന് നല്‍കിയിരിക്കുന്ന വിശദീകരണം. സ്ഥിതിഗതികള്‍ വിലയിരുത്താനായി തെക്കന്‍ കൊറിയ യോഗം ചേര്‍ന്നു.
വടക്കന്‍ കൊറിയന്‍ റിപ്പബ്ലിക്കിന്റെ ആദ്യ ഹൈഡ്രജന്‍ ബോംബ് ഇന്ന് രാവിലെ പത്ത് മണിക്ക് പരീക്ഷിച്ചുവെന്നും പരീക്ഷണം വിജയകരമാണെന്നും ദേശീയ ടെലിവിഷനിലൂടെ അധികൃതര്‍ വാര്‍ത്ത പുറത്തുവിട്ടു. വടക്കന്‍ കൊറിയയില്‍ അണുപരീക്ഷണം നടത്തുന്ന സ്ഥലത്ത് റിക്ചര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം എന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. തൊട്ടുപിന്നാലെ അണു പരീക്ഷണമാണെന്ന് ആരോപിച്ച് തെക്കന്‍ കൊറിയയും അതിനെ പിന്താങ്ങി ചൈനയും ജപ്പാനും രംഗത്തെത്തി.
അല്‍പ്പസമയത്തിനകം തന്നെ വടക്കന്‍ കൊറിയയുടെ സ്ഥിരീകരണവും വന്നു. ഭൗമോപരിതലത്തിന് 10 കിലോമീറ്റര്‍ താഴെയായിരുന്നു പരീക്ഷണം. അണുബോംബിനേക്കാള്‍ എണ്ണൂറ് മടങ്ങ് പ്രഹരശേഷിയാണ് ഹൈഡ്രജന്‍ ബോംബിനുള്ളത്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ നേരത്തെ ഹൈഡ്രജന്‍ ബോംബ് സ്വന്തമാക്കിയിട്ടുണ്ട്. നീക്കത്തെ തെക്കന്‍ കൊറിയ ശക്തമായി അപലപിച്ചു. അണുപരീക്ഷണങ്ങളുടെ പേരില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഉപരോധം നേരിടുന്നതിനിടെയാണ് ദക്ഷിണ കൊരിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്.
അമേരിക്കയുടെ അണ്വായുധ ഭീഷണിക്കുള്ള പ്രതിരോധമാണ് ഹൈഡ്രജന്‍ ബോംബെന്ന് ദക്ഷിണ കൊറിയ തലവന്‍ കിം ജോംഗ് ഉന്നിനെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2006 ന് ശേഷം ഇത് നാലാം തവണയാണ് വടക്കന്‍ കൊറിയ അണുപരീക്ഷണം നടത്തുന്നത്.
Post Your Comments