ന്യൂഡല്‍ഹി: ഇന്ത്യന്‍ ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിനോടുള്ള ആദര സൂചകമായി ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാരായ ബ്ലാക്ക് ഹാറ്റ്‌സ് ഹാക്ക് ചെയ്തു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വെബ് സൈറ്റുകളും ഇതിലുള്‍പ്പെടുന്നു.
ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളില്‍ നിരഞ്ജന്റെ മകള്‍ വിസ്മയയുടെ ഫോട്ടോ ആണുള്ളത്. അതില്‍ ഉള്ള സന്ദേശം ‘NSG കമാന്‍ഡോ ലെഫ്റ്റ്. കേണല്‍ നിരഞ്ജന്റെ മകള്‍ വിസ്മയക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു. രാജ്യത്തിനുവേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയും തങ്ങളുടെ ജീവന്‍ ത്യാഗം ചെയ്ത ധീര സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നുവെന്നും എന്നും ഹാക്കര്‍മാര്‍ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
വെബ് സൈറ്റിലെ വിവരങ്ങള്‍ ഒന്നും നശിപ്പിച്ചിട്ടില്ലെന്നാണ് അവര്‍ അറിയിക്കുന്നത്.
എപ്പോള്‍ വേണമെങ്കിലും വിവരങ്ങള്‍ ഇല്ലാതാക്കാം. എന്നാല്‍ ഇപ്പോള്‍ ആദരാഞ്ജലിയര്‍പ്പിക്കാനുള്ള സമയമാണ്. ഇതൊരു ചെറിയ ഭീഷണി മാത്രമാണെന്നും ഹാക്കര്‍മാരിലൊരാള്‍ വെളിപ്പെടുത്തി.
Post Your Comments