Kerala

പി ജയരാജന് സിബിഐ നോട്ടീസ്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സിബിഐ നോട്ടീസ്. ഇന്ന് ഹാജരാകാനായിരുന്നു സിബിഐ ആവശ്യം എന്നാല്‍ ശാരീരികാസ്വസ്ഥതകള്‍ മൂലം ഹാജരാകാന്‍ കഴിയില്ലെന്ന് പി ജയരാജന്‍ സിബിഐയെ അറിയിച്ചു.
കേസില്‍ സിബിഐ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുവെന്ന് ആരോപിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ യുഎപിഎ വകുപ്പ് ചുമത്തിയ കേസ് ആയതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button