ശ്രീനി കോന്നി
മുന്നിലുള്ള ശത്രുവിനേക്കാള്‍ പിന്നിലുള്ളവര്‍ ശക്തിയാര്‍ജ്ജിക്കുന്നു.ഒരു നിമിഷം പോലും തന്നെപ്പറ്റി ചിന്തിക്കാതെ മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പണം നടത്തുന്ന സൈനികര്‍ക്കെതിരേയും.തൂലികകള്‍ ചലിക്കുന്നു.
കേവലം പ്രശസ്തിക്കായി സ്വന്തം രാജ്യത്തെ സൈനികരെ സമൂഹത്തിന് മുമ്പില്‍ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്ന ചില എഴുത്തുകാര്‍ക്കുപുനര്‍ ചിന്തനത്തിലുള്ള സമയംകൂടിയാണിത്. നിങ്ങള്‍ തൂലികയില്‍ തുടങ്ങിവെച്ച കുപ്രചരണങ്ങളുടെ മറവില്‍ ചിലര്‍ ഏറ്റുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.എന്റെ രാജ്യം എന്ന് നെഞ്ചോട് കൈ ചേര്‍ത്ത് ആരാധിച്ചിരുന്നവര്‍ ഇതേ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ അപമാനിക്കുന്നു.
ഇരു രാജ്യങ്ങളിലേയും ഭരണകര്‍ത്താക്കള്‍ സമാധാനത്തിനായി കൈനീട്ടുമ്പോള്‍ ചിലരെങ്കിലും അസ്വസ്ഥരാകുന്നു.ഒരു ചെറിയ വാക്കുകൊണ്ടുപോലും നമ്മടെ ധീര ജവാന്മാരെ അപമാനിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. കൂടെയുള്ള മുഖംമൂടികളെ കണ്ടെത്തേണ്ടത് നമ്മളുടെ ഓരോരുത്തരുടേയും കടമയാണ്. അതുവഴി സാധ്യമാകുന്നത് എന്‌റെ രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ധീരരുടെ നേരെ നീളുള്ള ഓരോ കൈകളേയും കണ്ടെത്തുക എന്നതാണ്.? അവയ്ക്ക് വിലങ്ങിടുക എന്നതാണ്.
സൈനികര്‍ രാജ്യം കാക്കട്ടെ..നമുക്ക് അവര്‍ക്ക് വേണ്ടി സുരക്ഷയൊരുക്കാം.!!
നമ്മള്‍ ഉറങ്ങുമ്പോള്‍ അവര്‍ ഉണര്‍ന്നിരിക്കുന്ന പോലെ..നമ്മള്‍ ഉണര്‍ന്നിരിക്കുമ്പോഴെങ്കിലും അവര്‍ക്ക് സുരക്ഷയൊരുക്കാം., കുറഞ്ഞ പക്ഷം ഉറക്കം നടിക്കാതെ.ഉള്ളില്‍ നിന്നുകൊണ്ട് അവര്‍ക്ക് നേരെ തീരിയുന്ന കരങ്ങള്‍ക്കെതിരേ കൈ കോര്‍ക്കണം. കേവലം ഇത്തരക്കാരുടെ മതപശ്ചാത്തലം നോക്കി പരസ്പ്പരം ചെളിവാരി എറിയാതിരിക്കാം.
യുവതി മുഖേന വ്യാമസേനയുടെ നിര്‍ണ്ണായക വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട മലയാളി ഉദ്യോഗസ്ഥന്‍ കെ.കെ. രഞ്ജിത്ത് ഒടുവില്‍ വീരമൃത്യുവരിച്ച മലയാളി സൈനികന്‍ നിരഞ്ജനെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അന്‍വര്‍ സാദിഖ്. ഇവിടെ ഒരാള്‍ നമ്മെ ഒറ്റുകൊടുത്തിരിക്കുന്നു, മറ്റൊരാള്‍ നമുക്കുണ്ടായ നഷ്ടത്തെ അപമാനിക്കുന്നു.
രാജ്യ സുരക്ഷയാണു വലുത് , ഭാരത്തിന് ധീരപുത്രന്മാരെ നഷ്ടമായെങ്കിലും ഭീകരരെ വകവരുത്താന്‍ സൈനികര്‍ക്കായി. സൈനികവേഷത്തില്‍ വ്യോമസേനാ ആസ്ഥാനത്ത് അക്രമണം നടത്തിയവരും ഭാരത മക്കള്‍ എന്ന് കരുതിയവര്‍ നമുക്കെതിരേ തിരിഞ്ഞു കൊത്തിയതും ഒരേ പ്രവര്‍ത്തിയാണ്. ഒന്നിന് മുഖം മൂടി വേണ്ടിവരുന്നു.രണ്ടാമത്തേത് മുഖംമൂടിയോടെ തന്നെ ഈ രാജ്യത്ത് ജീവിക്കുന്നു.
കൊടുത്ത ലൈക്കുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന കുറച്ചു ജന്മങ്ങളെയെങ്കിലും മുഖപുസ്തകം നമുക്ക് മുന്നില്‍ കാട്ടിയിരുന്നേനേം. അവരെ കണ്ടെത്താന്‍, നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നമ്മളുടെ അധികൃതര്‍ക്കാവട്ടെ എന്ന് പ്രത്യാശിക്കാം. രാജ്യത്തിന് അപകടം വരുന്ന വേളയില്‍ 130 കോടി വരുന്ന ജനങ്ങള്‍ ഒന്നാകുമെന്ന നമ്മളുടെ സ്വകാര്യ അഹങ്കാരത്തിന് വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ശക്തികളെ നാം ഒറ്റപ്പെടുത്തുകതന്നെ വേണം.
Post Your Comments