Kerala

ശ്രീചിത്രയില്‍ ചികിത്സ ചിലവ് കുത്തനെ കൂട്ടി

തിരുവനന്തപുരം: ശ്രീചിത്രാ ആശുപത്രിയിലെ ചികിത്സാ ചിലവ് കുത്തനെ കൂട്ടി. കിടത്തി ചികിത്സയുടെയും രജിസ്‌ട്രേഷന്‍ അടക്കമുള്ളവയുടെയും ഫീസ് ആണ് കുത്തനെ ഉയര്‍ത്തിയത്. പുതിയ ഒ.പി രജിസ്‌ട്രേഷന്‍ ഫീസ് 250ല്‍ നിന്നും 500 ആയി ഉയര്‍ത്തി. തുടര്‍ പരിശോധയ്ക്ക് എത്തുന്നവര്‍ ഇനി മുതല്‍ 300 രൂപ ഫീസ് നല്‍കണം. ആശുപത്രി ചിലവ് ചുരുക്കാന്‍ ലക്ഷ്യമിട്ടാണ് നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നാണ് അധികൃതരുടെ വാതം. കേന്ദ്രവിഹിതം ആശുപത്രി ചിലവുകള്‍ക്കും ഗവേഷണങ്ങള്‍ക്കും തികയുന്നില്ല.കഴിഞ്ഞ വര്‍ഷം 72 കോടിയുടെ അധിക ചിലവ് ഉണ്ടായെന്നും പ്രതിസന്ധി തരണം ചെയ്യാന്‍ നിരക്കുവര്‍ദ്ധനയല്ലാതെ മറ്റുമാര്‍ഗമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button