വാഷിംഗ്ടണ്‍: അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ഐഎസിന്റെ തലയറുക്കുമെന്ന് പ്രഖ്യാപിച്ചു. പുതിയ വാഗ്ദാനം ട്രംപിന്റെ ആദ്യ ടിവി പരസ്യത്തിലൂടെയാണ്. ഗ്രേറ്റ് എഗെയ്ന്‍ എന്നു പേരിട്ടിരിക്കുന്ന പരസ്യം ആരംഭിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേയും ഹില്ലരി ക്ലിന്റനേയും കാണിച്ചുകൊണ്ടാണ്.
ഐഎസ് ഭീകരാക്രമണം, കാലിഫോര്‍ണിയ ഭീകരാക്രമണം, യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റം തുടങ്ങിയവ പരസ്യത്തിന്റെ ഭാഗമാകുന്നുണ്ട്. ട്രംപ് വാഗ്ദാനം ചെയ്യുന്നത് അമേരിക്കയെ വീണ്ടും മികച്ചതാക്കുമെന്നാണ്. ട്രംപ് പരസ്യ പ്രചരണങ്ങള്‍ക്കായി ചെലവഴിക്കുന്നത് ആഴ്ച്ചയില്‍ 20 ലക്ഷം അമേരിക്കന്‍ ഡോളറാണ്. ട്രംപിന്റെ പരാമര്‍ശങ്ങളിലൂടേയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയിലും പരസ്യപ്രചരണം നടത്താതെ തന്നെ മികച്ച പ്രചരണം ലഭിക്കുന്നതായാണ് വിവരം. ട്രംപിന്റെ എട്ടോളം ടെലിവിഷന്‍ പരസ്യങ്ങള്‍ ഇനിയും നിര്‍മാണത്തിലിരിക്കുകയാണ്.
Post Your Comments