International

വനിതാ പ്രസിഡന്റ് ബിക്കിനിയില്‍ : ഞെട്ടലോടെ രാജ്യം

സാഗ്രെബ്: ക്രെയേഷ്യന്‍ വനിതാ പ്രസിഡന്റ് രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്‍ഡാ ഗ്രാബര്‍കിറ്റോറോവിക്കിന്റെ ചൂടന്‍ ചിത്രങ്ങളാണ്. എന്നാല്‍ പ്രസിഡന്റിന്റെ ജനസമ്മിതി ചിത്രങ്ങള്‍ പുറത്തുവന്നതോടെ പതിന്മടങ്ങ് വര്‍ധിച്ചതായാണ് ജനസംസാരം. എന്നാല്‍ ബിക്കിനി രംഗങ്ങള്‍ പ്രസിഡന്റിന്റേത് അല്ലെന്നും അമേരിക്കന്‍ മോഡല്‍ കോക്കോ ഓസ്റ്റിന്റെ ചിത്രങ്ങളാണ് ഇവയെന്നും ചില റിപ്പോര്‍ട്ടുകളുമുണ്ട്.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് 2009ല്‍ ഭര്‍ത്താവുമൊത്ത് കോക്കോ ഓസ്റ്റിന്‍ മിയാമിയിലേക്ക് നടത്തിയ വിനോദ സഞ്ചാരത്തിനിടെ ഒരു ബിച്ചീല്‍ സമയം ചിലവഴിക്കുന്നതിന് ഇടയില്‍ പാപ്പരാസികള്‍ പകര്‍ത്തിയതാണ് ചിത്രമെന്നാണ്. ചിത്രങ്ങള്‍ വൈറലാകാന്‍ കാരണം കിറ്റോറോവിക്കുമായുള്ള രൂപസാദൃശ്യമാണെന്നാണ് ഇവര്‍ പറയുന്നത്. കിറ്റോറോവിക് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത് 2015 ജനുവരിയിലാണ്. നിരവധി പ്രവര്‍ത്തന മേഖലകളിലൂടെയാണ് യു.എസില്‍ ക്രൊയേഷ്യന്‍ അംബാസിഡറായിപ്പോലും സേവനമനുഷ്ടിച്ചിട്ടുള്ള കിറ്റോറോവിക് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ചിത്രങ്ങള്‍ പുറത്തുവിട്ടത് കിറ്റോറോവിക്കിന്റെ രാഷ്ട്രീയ എതിരാളികളാണെങ്കിലും ചിത്രം പ്രസിഡന്റിന്റെ ആരാധകരുടെ എണ്ണം കൂട്ടുകയാണ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button