Parayathe VayyaWriters' Corner

രാജ്യത്തെ മാതാവായി കാണുന്ന നിരഞ്ജന്‍ എന്ന ധീര ദേശസ്നേഹിയും അതെ അമ്മയെ വിലപറഞ്ഞു വില്‍ക്കുന്ന രഞ്ജിത് എന്ന ദേശദ്രോഹിയും

ഐ എം ദാസ്

രണ്ടു മലയാളികളാണ് ഇന്ന് ഇന്ത്യയുടെ സംസാര വിഷയത്തിൽ ഉള്ളത്. രണ്ടും ഭാരതത്തിന്റെ അതിർത്തി കാത്തു രക്ഷിക്കേണ്ട ബാധ്യതയുമായി ജീവൻ പോലും ബലി നൽകാൻ തയ്യാറായി ഉറ്റവരിൽ നിന്ന് അകന്നു അതിർത്തിയിൽ മഞ്ഞും മഴയും അതിജീവിയ്ക്കുന്ന സൈനികർ. ലെഫ്റ്റ് കേണൽ നിരഞ്ജനും മറ്റൊരു ഉദ്യൊഗസ്ഥനായ കെ. കെ. രഞ്ജിതും ആണ് ഇവർ ഇരുവരും. ഇരുവരെയും രാജ്യം വിലയിരുത്തുന്നത് രണ്ടു വഴികളിലൂടെയാണ്‌. ഒരാൾ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചപ്പോൾ മറ്റെയാൾ സ്വന്തം രാജ്യത്തെ ഭീകരവാദികൾക്ക് ഒറ്റി കൊടുക്കുന്ന ജോലികളിലായിരുന്നു.

ഏതൊരു വിഭാഗത്തിലും നന്മയുള്ളവരും തിന്മയുള്ളവരും ഉണ്ട് എന്നത് പോലെ സൈനിക വിഭാഗത്തിലും ഉണ്ട് രണ്ടു വിഭാഗവും. എന്നാൽ ഒരു രാജ്യത്തിന്റെ നട്ടെല്ലാണ് അവരുടെ സൈന്യം എന്നതിനാൽ മറ്റു വിഭാഗങ്ങളെക്കാൾ ഉത്തരവാദിത്തവും ആർജ്ജവവും ഇവർക്ക് കൂടി നിൽക്കേണ്ടതുണ്ട്. ജീവനും ജീവിതവും ഒക്കെയും ഉപേക്ഷിച്ചു രാജ്യത്തിന് വേണ്ടി എന്തും നൽകാൻ പ്രാപ്തരാക്കുകയാണ് ഇവരെ കഠിനമായ പ്രാക്ടീസിലൂടെ ചെയ്യുന്നതും. അതിനാൽ തന്നെ നിരഞ്ജനെ പോലെയുള്ളവർക്ക് ജീവൻ വെടിയുക എന്നത് സ്വർഗ്ഗം നേടുന്നത് പോലെ പുണ്യമായ പ്രവൃത്തിയാണ്‌. കേവലം രണ്ടു വയസ്സ് മാത്രം പ്രായമായ കുഞ്ഞിനെ അദ്ദേഹം കണ്‍കുളിർക്കെ കണ്ടിട്ട് പോലും ഉണ്ടാകില്ല, എന്നിട്ടും അതിർത്തിയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ ആകർഷിക്കുന്നത് ശമ്പളം എന്നാ ഘടകം മാത്രമല്ല മരിച്ചു രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നാ ധീരോദാത്തമായ മനസ്സ് കൂടിയാണ്.

രഞ്ജിത്തിന്റെ വിഷയത്തിൽ എന്താണ് സംഭവിച്ചത്? സോഷ്യൽ മീഡിയയിൽ ഇന്നലെ കണ്ട ഒരു സ്ത്രീയ്ക്ക് വേണ്ടി അവൾ കാമുകിയാന്നെകിലും സുഹൃത്താണെങ്കിലും സ്വന്തം രാജ്യത്തെ ഒറ്റു കൊടുക്കുവാൻ കാണിക്കുന്ന നികൃഷ്ടമായ മനസ്സിനെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത് ? വ്യോമാസേനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പാക് ചാര സംഘടനയ്ക്ക് കൈമാറിയത്തിനാണ് കെ കെ രഞ്ജിത്തിനെ പൊലീസ് അറസ്റ്റു ചെയ്തത് എന്നത് നിരഞ്ജനെ മലയാളികൾ അഭിമാനത്തോടെ ഓർക്കുമ്പോൾ അതിലേറെ ആത്മനിന്ദയോടെ രഞ്ജിത്തിനെ പോലെയുള്ളവരെയും ഓർക്കേണ്ടി വരുന്നു എന്നതാണ് ദുഖകരം.
ഇന്ത്യൻ സൈനികരെ പൊതുവെ ആക്ഷേപിച്ചു ശീലമുള്ളവരാണ് മലയാളികൾ. അതിർത്തി കാക്കുന്നവരെ അവർ ആക്ഷേപിക്കുന്ന വിധം പോലും അപഹസനീയമാണ്. സൈനികൻ മരിച്ചാൽ ഒരു ജോലി അദ്ദേഹത്തിന്റെ വിധവയ്ക്ക് ലഭിക്കും എന്ന് പരയുനത്ര ലാഘവത്വമെ പലർക്കും ഒരു ജവാനോട് , അദ്ദേഹത്തിന്റെ ജോലിയോട് കാണിക്കാറുള്ളൂ . എന്നാൽ ശ്രമകരമായ പരിശീലനതിനോടുവിൽ അതിർത്തി കാക്കാൻ വിന്യസിക്കപ്പെടുമ്പോൾ വേണമെങ്കിൽ രാജ്യത്തെ ചതിയ്ക്കുകയും ആകാം എന്ന് കാട്ടി തരുന്നു രഞ്ജിത്തിനെ പോലെയുള്ളവർ. ചതിയന്മാർ ഓരോ വിഭാഗങ്ങളിലും ഉണ്ട്. എന്നാൽ ഒരു കമ്പനിയെയോ ഒരു വ്യക്തിയെയോ ചാതിയ്ക്കുന്നതിനേക്കാൾ എത്രയോ വലിയ പാതകമാണ് ഒരു രാജ്യത്തിലെ കോടിക്കണക്കിനു വരുന്ന ജനങ്ങളെ ചതിയ്ക്കുക എന്നത്. രഞ്ജിത്തിനെ പോലെയുള്ളവരെ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തി അതിനു അനുബന്ധമായ ശിക്ഷ നല്കേണ്ടത് അത്യാവശ്യമാണ്. ഐ എസ് ഭീകര സംഘടനയിലെ അംഗമായ സ്ത്രീയ്ക്കാന് രഞ്ജിത് രഹസ്യ വിവരങ്ങൾ കൈമാറിയതെന്ന് സൂചനകൾ പറയുന്നു. കേവലം ഒരു സ്ത്രീയിൽ ആകൃഷ്ടയായി ഒരു രാജ്യത്തിന്റെ പരമ രഹസ്യങ്ങളെ ചോർത്തി നൽകുമ്പോൾ സ്വന്തം മാതാവിനെയോ ഭാര്യയെയോ കുഞ്ഞിനെയോ പോലും ഇത്തരക്കാർ ഓർക്കുന്നില്ലാ എന്നതാണ് പരിഹാസ്യം. രണ്ടും മലയാളികൾ ആണെന്നതിൽ ഒരേ സമയം അഭിമാനത്തിന്റെയും അപമാനത്തിന്റെയും തീചൂളകൾ ഏറ്റു വാങ്ങേണ്ടി വരുമ്പോൾ ദേശീയത എന്നത് വികാരമാണ് എന്ന് തിരിച്ചറിഞ്ഞു കേണൽ നിരഞ്ജന് മേല ഒരു പിടി രക്തപുഷ്പം സമർപ്പിക്കാൻ മാത്രമേ ആകുന്നുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button