പാലക്കാട്: പത്താന്‍കോട്ട് ഭീകര ആക്രമണത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ എത്തിച്ചു. ജനപ്രതിനിധികളും ജില്ലാ അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങുന്ന മൃതദേഹം മണ്ണാര്‍ക്കാടുവഴി കരിമ്പുഴ എളമ്പുലാശ്ശേരിയിലെ കളരിക്കല്‍ തറവാട്ടിലെത്തിക്കും. മൃതദേഹം കൊണ്ടു വന്ന ഹെലികോപ്റ്ററില്‍ നിരഞ്ജന്റെ അഛന്‍, ഭാര്യ, സഹോദരങ്ങള്‍ എന്നിവരുമുണ്ടായിരുന്നു. നാളെ രാവിലെ ഏഴുവരെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് കെഎയുപി സ്‌കൂളില്‍ 11 വരെ പൊതുദര്‍ശനം. അതിനു ശേഷമാകും സംസ്‌കാരം നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഏഴുമണിക്കൂറിലധികം യമയം ബെംഗളൂരുവില്‍ നിന്നു റോഡുമാര്‍ഗം മൃതദേഹം എത്തിക്കാന്‍ എടുക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ സേനാ അധികൃതര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ധീരജവാന് അന്ത്യവിശ്രമസ്ഥാനം ഒരുങ്ങുന്നത് തറവാട്ടുക്ഷേത്രത്തിനു തെക്കുഭാഗത്താണ്. റോഡുമാര്‍ഗം സൈനിക അകമ്പടിയോടെ കൊണ്ടുവരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഹെലികോപ്റ്ററില്‍ എത്തിക്കുകയായിരുന്നു. നിരഞ്ജന്റെ അച്ഛന്‍ ശിവരാജന്റെ സഹോദരന്‍ ഹരികൃഷ്ണന്റെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.
Post Your Comments