വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ രണ്ട് പേര് കുത്തേറ്റു മരിച്ചു. വാക്ക് തര്‍ക്കം ഏറ്റമുട്ടലിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു എന്നാണ് ഷാര്‍ജാ പോലീസിന്റെ നിഗമനം. അല്‍ സജാ വ്യവസായ കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ചതിന് ശേഷം ഉണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്നാണ് സൂചന. ദൃസാക്ഷികള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ മരിച്ചവരുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments