സാന്‍ഡിയാഗോ : ഇരട്ടക്കുട്ടികള്‍ ജനിച്ചത് രണ്ടു വര്‍ഷങ്ങളില്‍. സംഭവം നടന്നത് സാന്‍ഡിയാഗോയിലാണ്. ഇരട്ടക്കുട്ടികള്‍ ജനിച്ചത് മാരിബല്‍ വലെന്‍സിയായ്ക്കും ഭര്‍ത്താവ് ലൂയീസിനുമാണ്. പക്ഷേ രണ്ട് വര്‍ഷങ്ങളിലായാണ് കുട്ടികള്‍ ജനിച്ചതെന്നതാണ് ഇതിന്റെ പ്രത്യേകതക. മാരിബല്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത് കാലിഫോര്‍ണിയായിലെ സാന്‍ ഡിയാഗോയിലെ ആശുപത്രിയിലാണ്.
ഇരട്ടക്കുട്ടികളില്‍ ഒരാള്‍ 2015 ഡിസംബര്‍ 31 ന് രാത്രി 11.59 നും അടുത്തയാള്‍ 2016 ജനുവരി 1 ന് പുലര്‍ച്ചെ 12.02 നുമാണ് ജനിച്ചത്. കുട്ടികളുടെ ജനനത്തിനായി ഡോക്ടര്‍മാര്‍ നല്‍കിയിരുന്ന സമയം 2016 ജനുവരി ആറ് ആയിരുന്നു. എന്നാല്‍ ഡിസംബര്‍ 31 ന് മാരിബെല്ലിനെ ആശുപത്രിയില്‍ എത്തിച്ചത് അപ്രതീക്ഷിതമായി വേദന കൂടിയതിനെ തുടര്‍ന്നായിരുന്നു.
Post Your Comments