ന്യൂഡല്‍ഹി : പഞ്ചാബിലെ പത്താന്‍കോട്ടില്‍ കൂടുതല്‍ ഭീകരര്‍ നുഴഞ്ഞു കയറിയതായി സൂചന. സൈന്യവും പോലീസും തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ആസൂത്രണം നടന്നത് പാകിസ്ഥാനിലാണെന്ന് സൂചന ലഭിച്ചു. ആക്രമണത്തിന്റെ തലേദിവസം പത്താന്‍കോട്ടില്‍ നിന്നും നാലുതവണ തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
Post Your Comments