India

പത്താന്‍കോട്ട് ആക്രമണം: എന്‍ഐഎ അന്വേഷിക്കും

പത്താന്‍കോട്ട് : പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കും. ഭീകരാക്രമണത്തിനോടനുബന്ധിച്ച് വ്യോമസേനാ താവളത്തിന് ചുറ്റും കനത്ത ജാഗ്രതാനിര്‍ദ്ദേശം തുടരുകയാണ്. ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ജനത്തിരക്കുള്ള മറ്റ് പ്രധാന കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button