1945,ഓഗസ്റ്റ് 6. ഹിരോഷിമയില്‍ ബോംബ് പതിച്ച ദിനം. അണുബോംബ് എന്ന മാരകായുധത്തെ അമേരിക്ക ലോകത്തിന് പരിചയപ്പെടുത്തിയത് അന്നായിരുന്നു. മൂന്നു മീറ്റര്‍ നീളവും 4400സഴ ഭാരവുമുള്ള ലിറ്റില്‍ ബോയ് ലോകത്തിലെ രണ്ടാമത്തെ ആറ്റം ബോംബ് ഒന്നാമതേത്(The Gadget) ഏതാനും നാള്‍ മുന്‍പ് അമേരിക്ക മെക്‌സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ഥം സ്‌ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയിരുന്നു.
1945 ല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയാണ് ഇത് ചെയ്യാനായി പോയത്. ഹിരോഷിമയില്‍ നാശം വിതച്ച ലിറ്റില്‍ ബോയ് രണ്ടാം ലോകമഹായുധത്തില്‍ മാന്‍ഹട്ടന്‍ പ്രോജെക്ടിലൂടെ അമേരിക്ക വികസിപ്പിച്ചെടുത്തതും ആദ്യം ആയുധമായി ഉപയോഗിച്ചതുമായ ആറ്റം ബോംബ് ആണ്. ഏതാണ്ട് 90,000166,000 പേര്‍ ഹിരോഷിമയിലും 60,00080,000 പേര്‍ നാഗസാക്കിയിലുമായി കൊല്ലപ്പെട്ടു. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലങ്ങളും വീടുകളും ഉരുകി ഒലിച്ചു പോയി.
ഏകദേശം 100000 ആളുകള്‍ ആണ് സ്‌ഫോടനം നടന്ന ഉടനെ കൊല്ലപ്പെട്ടത്. 145000 ല്‍ അധികം പേര്‍ റേഡിയേഷന്റ പ്രത്യാഘാതങ്ങള്‍ മൂലം പിന്നീട് ഇഞ്ചിഞ്ചായി മരിച്ചു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ജപ്പാനിലെ മറ്റൊരു നഗരമായ കൊകുര നശിപ്പിക്കാനായി വിമാനം പറന്നു. പക്ഷെ അന്തരീക്ഷം മേഘാവൃതമായതിനാല്‍ ലക്ഷ്യം മാറ്റി നാഗസാക്കി തുറമുഖത്തേക്ക് പോയി. ഹിരോഷിമയില്‍ നടമാടിയ ക്രൂരത നാഗസാക്കിയിലും ആവര്‍ത്തിച്ചു. 4500 kg ഭാരവും മൂന്നര മീറ്റര്‍ നീളവും ഉണ്ടായിരുന്ന ആറ്റം ബോംബ് 740000 പേരെ ആണ് തല്‍ക്ഷണം കൊന്നത്.സ്‌ഫോടനത്തെ അതിജീവിച്ചെന്ന് ആശ്വസിച്ചവരും രക്ഷപ്പെട്ടില്ല. അധികം വൈകാതെ അവരും മരിച്ചുവീണു. 67 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ദുരന്തത്തിന്റെ ഫലം അനുഭവിക്കുന്നവരാണ് ഇന്നും ഹിരോഷിമയിലേയും നാഗസാക്കിയിലേയും നിവാസികള്‍.
പൊള്ളുന്ന ചൂടില്‍ വെന്തുമരിക്കാനായിരുന്നു നിരപരാധികളായ ജപ്പാന്‍ ജനതയുടെ വിധി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുമ്പേ എല്ലാം അവസാനിച്ചു. ചൂട് സഹിക്കാനാവാതെ പട്ടണത്തിലൂടെ ഒഴുകിയ ഓഹിയോ നദിയിലേക്ക് എടുത്തുചാടിയവര്‍ വെള്ളത്തില്‍ വെന്തുമരിച്ചു…റേഡിയേഷന്‍ ,മാരക മുറിവുകള്‍ എന്നിവ മൂലം ഏകദേശം 40000 പേര്‍ പിന്നീട് മരിച്ചു.
അറ്റോമിക് റേഡിയേഷന്‍ സിന്‍ഡ്രോം എന്ന മാരക രോഗത്തിനടിമപ്പെട്ട് ഇന്നും ആളുകള്‍ മരിച്ചു കൊണ്ടിരിക്കുന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചു കൊണ്ട് തലമുറകള്‍ കടന്നുപോകുന്നു. ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതിന് ശേഷം അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്‍ പറഞ്ഞത്, ‘ ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത നാശത്തിന്റെ പെരുമഴ കാണാന്‍ തയ്യാറായിക്കോളൂ എന്നാണ്. തുടര്‍ന്ന് അമേരിക്കയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ജപ്പാന്‍ ചക്രവര്‍ത്തിയായ ഹിരോഹിതോ തയ്യാറാവുകയായരുന്നു. ഇന്ന് ജപ്പാനില്‍ കാണുന്ന വികസനം മുഴുവന്‍ നടന്ന ദുരന്തത്തെയോര്‍ത്ത് വിലപിച്ചിരിക്കാതെ വിധിക്കു മുമ്പില്‍ തോല്‍ക്കാതെ അവര്‍ പൊരുതി നേടിയതാണ്.
അന്നത്തെ വേദനയുടെ നേര്‍ക്കാഴ്ചയുമായി ഒരു ബാലന്റെ ചിത്രം ഇന്നും വൈറല്‍ ആണ്. തന്റെ മരിച്ചുപോയ കുഞ്ഞു സഹോദരന്റെ ശവശരീരവും മുതുകത്തു പേറി അമര്‍ഷത്തോടും കഠിന വേദനയോടും നിരവികാരതയോടും നില്ക്കുന്ന ഒരു ബാലന്റെ ചിത്രം. ശവസംസ്‌കാരത്തിന് വേണ്ടി കാത്തു നില്ക്കുന്നതായിരുന്നു അത്. അവന്റെ ചുണ്ടുകള്‍ കടിച്ചു പിടിച്ചിട്ടുമുണ്ടായിരുന്നു…ഒരു ജനതയോട് കാണിച്ച ഈ നീതികേടിനു അമേരിക്ക എത്ര വലിയ വില കൊടുത്താലും മതിയാവില്ല.
Post Your Comments