Nattuvartha

കണിച്ചുകുളങ്ങര ദേവീക്ഷേത്രം ചുറ്റമ്പല സമര്‍പ്പണം 21 ന്

കണിച്ചുകുളങ്ങര: ഏഴുകോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ചുറ്റമ്പല സമര്‍പ്പണം ഈ മാസം 21 ന് നടക്കും. മാതാ അമൃതാനന്ദമയി സമര്‍പ്പണം നിര്‍വ്വഹിക്കും. രാവിലെ എട്ടരയ്ക്ക് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും ക്ഷേത്രം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷനാവും.

ചുറ്റമ്പല സമര്‍പ്പണത്തോടൊപ്പംഉപദേവതാ പ്രതിഷ്ഠ, അഷ്ടബന്ധ നവീകരണം, ലക്ഷദീപം, ലക്ഷാര്‍ച്ചന, സഹസ്ര കലശം എന്നിവയും നടക്കും. തന്ത്രി കോരുത്തോട് ബാലകൃഷ്ണന്‍, മേല്‍ശാന്തി സുരേഷ് എന്നിവര്‍ താന്ത്രിക ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും. 150 വിദഗ്ധരുടെ നാലര വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ചുറ്റമ്പലം പൂര്‍ത്തിയായത്. കരിങ്കല്ലും തേക്കും ചെമ്പുമാണ് നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നതെന്ന് ദേവസ്വം ട്രഷറര്‍ കെ.കെ.മഹേശന്‍ പറഞ്ഞു.

കൊടുങ്ങല്ലൂര്‍ ദേവദാസ് ആചാരിയാണ് സ്ഥപതി. കൊടുങ്ങല്ലൂര്‍ പുഷ്പാകരന്‍ ആചാരിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ 25 ശില്‍പ്പികളുടെ കരവിരുതിലാണ് തടിപ്പണികള്‍ പൂര്‍ത്തിയാവുന്നത്. തമിഴ്‌നാട് മയിലാടിയില്‍ നിന്നുള്ള മണി ആചാരിയും 50 കല്‍പ്പണിക്കാരും ചേര്‍ന്നാണ് കരിങ്കല്‍ നിര്‍മ്മിതികള്‍ പൂര്‍ത്തിയാക്കുന്നത്. ആലപ്പുഴ സ്വദേശി സുഭാഷും സംഘവുമാണ് ചെമ്പുപണി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button