India

മണ്ണെണ്ണ സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നു

ന്യൂഡല്‍ഹി : മണ്ണെണ്ണ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നു. മണ്ണണ്ണ സബ്‌സിഡിക്കായി 2014-2015 ല്‍ സര്‍ക്കാര്‍ ചിലവാക്കിയത് 24,799 കോടി രൂപയാണ്. ഇത് കുറയ്ക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതിയുടെ ആദ്യഘട്ടമായി ഛത്തീസ്ഘട്ടിലെ റായ്പൂര്‍, ദുര്‍ഗ്, ബിലാസ്പൂര്‍, എന്നിവിടങ്ങളിലും ഹരിയാനയിലെ പാനിപത്ത്, പഞ്ച്കുല, എന്നിവിടങ്ങളിലും ഹാമചല്‍ പ്രദേശിലെ ഷിംല, സോലാന്‍, ഉന എന്നിവിടങ്ങളിലും ജാര്‍ഖണ്ഡിലെ ഛത്ര,ഗിരിദി, കിഴക്കന്‍ സിംഗ്ഭം, ഹസാരിബാഗ്, ജംതാര, ഖുംതി എന്നിവിടങ്ങളിലും നടപ്പാക്കും.

ഏപ്രില്‍ ഒന്നു മുതല്‍ വിപണി വിലയില്‍ വാങ്ങുന്ന മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെത്തും. പൊതുവിതരണ വിലയായ ലിറ്ററിന് 12 രൂപയും വിപണിവിലയായ 43 രൂപയും തമ്മിലുള്ള വ്യാത്യാസത്തിന് സമാനമായ തുകയാണ് സബ്‌സിഡിയായി ലഭിക്കുക.

shortlink

Post Your Comments


Back to top button