എഡിറ്റോറിയൽ
ജനകീയനായി പ്രവർത്തിയ്ക്കുന്ന ഉദ്യൊഗസ്ഥർക്കും ജനകീയ പ്രവർത്തകർക്കുമെതിരെ നിരവധി വിരുദ്ധ ഗ്രൂപ്പുകൾ പ്രവർത്തിക്കാറുണ്ട്. കാലങ്ങളായി നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്ന ഒരു രീതി തന്നെ ആയി മാറിക്കഴിഞ്ഞു അത്. പല മികച്ച ഉദ്യൊഗസ്ഥരും ഇതിൽ രക്തസാക്ഷികളും ആയി മാറിയിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലായി ഉയർന്നു കേൾക്കുന്ന പേര് കോഴിക്കോടിന്റെ ജനകീയ മുഖമായ കലക്ടർ ബ്രോയുടെതാണ്. കഴിഞ്ഞ ഒരു വർഷമായി കോഴിക്കോട് എന്ന ജില്ലയുടെ മുഖം വരെ മാറ്റിയെടുക്കാൻ നിരന്തരമായി പരിശ്രമിയ്ക്കുന്ന ജില്ലാ കളക്ടറാണ് പ്രശാന്ത് നായർ. എന്നാൽ ക്വാറി മാഫിയകൽക്കെതിരെയുള്ള പ്രശാന്ത് നായരുടെ യുദ്ധം ഏതാണ്ട് തുറന്ന പോരിലെയ്ക്കാന് നീങ്ങുന്നത്. അതിന്റെ പരിണിത ഫലമെന്നോണം കളക്ടരുടെ സ്ഥലം മാറ്റം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് സൂചനകൾ.
സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തിയായി മാറിക്കൊണ്ടിരിയ്ക്കുന്ന ഒരു പിന്നാമ്പുറ ശക്തിയാണ് ക്വാറി മാഫിയ. environment protection act അനുസരിച്ച് അനധികൃതമായി പ്രവർത്തിയ്ക്കുന്ന ക്വാറി മാഫിയകൾക്കെതിരെ പ്രവർത്തിക്കേണ്ടത് ഒരു ഭരണാധികാരിയുടെ അടി സ്ഥാന കർത്തവ്യത്തിലും പെടുന്ന കാര്യമാണ്. ഇത് തന്നെയാണ് പ്രശാന്ത് നായരും ചെയ്തത്. എന്നാൽ ക്വാറി മാഫിയ എന്നാ വമ്പൻ ശക്തിയുടെ പിന്നിൽ കളിയ്ക്കുന്നത് സാമൂഹത്തിൽ പണക്കാരായി വിലസുന്നവർ മാത്രമല്ല ശക്തമായ ഭരണ സംവിധാനം കയ്യാലുന്നവരും ഉദ്യൊഗസ്ഥ പ്രമുഖരും എല്ലാവരും ഒത്തു ചേർന്ന് കൊണ്ടുള്ള ഒരു ഗ്രൂപ്പാണ് ഇത്തരം പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്നത് എന്നതിനാൽ തന്നെ എതിരായി നില്ക്കുന്ന ഒരു വ്യക്തിയ്ക്കെതിരെ പ്രയോഗിയ്ക്കാൻ ഇത്തരക്കാർക്ക് ആയുധങ്ങൾ ഏറെയുണ്ട് താനും.
അനധികൃതമായി പ്രവർത്തിയ്ക്കുന്ന കരിങ്കല ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകില്ലെന്ന് കഴിഞ്ഞ ദിവസം തന്റെ ഫെസ്യ്ബുക്ക് പോസ്റ്റിലൂടെയും കലക്ടർ വ്യക്തമാക്കിയിരുന്നു. അതിനായി അദ്ദേഹത്തിനുണ്ടാകുന്ന സമ്മർദ്ധവും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. എന്നാൽ ഒരു തന്ത്രവും വിലപ്പോകില്ലെന്ന അദ്ദേഹത്തിന്റെ മറുപടി കൊള്ളേണ്ട ഇടത്ത് കൊണ്ടു എന്ന വാക്കുകളെ ശരി വക്കുന്നു അണിയറയിൽ കലക്ടര്ക്കെതിരെ ഉയരുന്ന പ്രതിഷേധ സ്വരവും സ്ഥലം മാറ്റ ഭീഷണിയും. 14 കരിങ്കൽ ക്വാറിയ്ക്ക് കഴിഞ്ഞ ദിവസം കലക്ടർ സ്റ്റൊപ്പ് മെമ്മോ കൊടുത്തിരുന്നു ഇതിലുള്ള പ്രതിഷേധമാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന സ്വരങ്ങൾ. റവന്യൂ മന്ത്രിയുടെ അപ്രീതിയ്ക്കും ഇത് കാരണമായിട്ടുണ്ടെന്നാണ് സൂചനകൾ നൽകുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കളക്ടറെ മാറ്റുമെന്ന ഉറപ്പു ക്വാറി ഉടമകൾക്ക് മന്ത്രി നൽകിയെന്ന നിലയിലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഒരു ഉദ്യൊഗസ്ഥൻ ജനകീയനാകുന്നത് ജനങ്ങൾക്ക് പ്രയോജനപ്രദങ്ങളായ കാര്യങ്ങൾ ചെയ്തിട്ട് തന്നെയാണ്. പാഷനേറ്റ് കോഴിക്കോട് , ഓപ്പറേഷൻ സുലൈമാനി, സവാരി ഗിരി ഗിരി തുടങ്ങിയ വ്യത്യസ്തമായ എന്നാൽ ജനോപകാര പ്രദങ്ങളായ നിലപാടുകൾ എടുത്തത് കൊണ്ട് തന്നെയാണ് പ്രശാന്ത് നായർ ഏറെ ജനകീയനാകുന്നത്. കഴിഞ്ഞ ഒരു വർഷമായി കോഴിക്കോടിന്റെ മുഖം മാട്ടിക്കൊണ്ടിരിയ്ക്കുകയാണ് ഇദ്ദേഹം. ഒരുപക്ഷെ ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റം മറ്റുള്ള ജില്ലകളിലെ പൊതുജനത്തിന് സന്തോഷകരമായ വാർത്തയായിരിക്കാം , എന്നിരിക്കിലും ജനങ്ങൾക്ക് വേണ്ടി നിയമങ്ങളെ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഉദ്യൊഗസ്ഥനെ ശിക്ഷിക്കുന്നതിന്റെ ജനകീയ വശം ജനങ്ങൾചോദ്യം ചെയ്യുക തന്നെ ചെയ്യും. അതിനുള്ള പ്രതിരോധങ്ങൾ സോഷ്യൽ മീഡിയയിലും തുടങ്ങി കഴിഞ്ഞിരിക്കുന്നു. സപ്പൊർട്ട് കലക്ടർ ബ്രോ എന്ന ടാഗ് ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നു. സോഷ്യൽ മീഡിയ മാത്രമല്ല പ്രശാന്ത് നായരെ ജനകീയനാക്കുന്നത്. മറിച്ചു അദ്ദേഹത്തിന്റെ നിയമത്തിനു കൂട്ട് നില്ക്കുന്ന മികച്ച ഭരണപാടവവും കൂടിയാണ്, അതിലുപരി കാരുണ്യം വഴിയുന്ന അദ്ദേഹത്തിന്റെ നിയമ പരിഷ്കരണങ്ങളുമാണ്. മികച്ച ഒരു നയതന്ത്ര പ്രതിനിധിയ്ക്ക് വേണ്ടി ജനങ്ങള് ഇപ്പോഴും കൂടെ ഉണ്ടാകും. അത് ആവശ്യവുമാണു
Post Your Comments