ഐ എം ദാസ്
എൻ എസ് എസ് നെ വിരട്ടി കാര്യങ്ങൾ നേടാമെന്ന് ആരും കരുതേണ്ടതില്ലെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ കഴിഞ്ഞ് ദിവസം പറഞ്ഞു. മന്നത്ത് പദ്മനാഭന്റെ 139-ാം ജയന്തിയാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പെരുന്നയില്‍ നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സുകുമാരൻ നായർ ഇത് പറഞ്ഞത്. എൻ എസ് എസ്സിന്റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടെണ്ടാതില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ വാലായിരിക്കാൻ തങ്ങൾക്കു താല്‍പ്പര്യമില്ലെന്നും സുകുമാരാൻ നായർ പറഞ്ഞു. ഇവിടെ പ്രസക്തമായ ചോദ്യം ഒന്നാണ്, എൻ എസ് എസ് എന്നാൽ സുകുമാരാൻ നായർ മാത്രമാണോ?
ഏതൊരു പ്രസ്ഥാനത്തിന്റെയും അടിസ്ഥാനം എന്നത് അതിന്റെ നിലപാടുകളാണ്. നിലപാടുകൾ എടുക്കുന്നത് ആ പ്രസ്ഥാനം മുന്നോട്ടു കൊണ്ട് പോകാൻ നിയോഗിക്കപ്പെട്ട ഒരു തലവൻ ഉൾപ്പെട്ട ഒരു നേതൃത്വവും. എന്നാൽ എൻ എസ് എസ് എന്നത് സുകുമാരാൻ നായർ എന്ന വ്യക്തിയാൽ മാത്രം ചുറ്റപ്പെട്ടു കറങ്ങുന്ന ഒരു പ്രസ്ഥാനമാണ് എന്നതാണ് സത്യം. അദ്ദേഹത്തിന്റെ വ്യക്തി ഗത രാഷ്ട്രീയം, മതം , തീരുമാനങ്ങൾ ഇത് മാത്രമാണ് ഇപ്പോഴും പ്രസ്ഥാനതിന്റെതായി ഉയർന്നു വരുന്ന ആശയങ്ങളും അഭിപ്രായങ്ങളും എന്നത് ആ പ്രസ്ഥാനതിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നത് തന്നെയാണ്.
എല്ലാ ജാതി മതസ്ഥർക്കും അവരവരുടെ കാര്യ പ്രാപ്തിയ്ക്കും ലക്ഷ്യങ്ങൾക്കും നിലനിൽപ്പിനും വേണ്ടി അവരവരുടെ യോഗങ്ങൾ സ്ഥാപിതമായിട്ടുണ്ട് . ഇതിൽ എൻ എസ് എസ് എടുത്താലോ എസ എൻ ഡി പി എടുത്താലോ കലാ കാലങ്ങളായി മാറ്റമേതുമില്ലാതെ തുടരുന്ന നേതൃത്വം ആണുള്ളത്. കരയോഗ അംഗങ്ങൾചേർന്ന് മൂന്നു വർഷത്തേക്ക് ആണ് എൻ എസ് എസ്സിൽ ഒരു ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നത്. ഈ ഭരണസമിതിയിൽ നിന്ന് കരയോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഖജാൻജി എന്നിവരെ ആണ് പിന്നീട് തിരഞ്ഞെടുക്കുന്നത്. ഒരു വ്യക്തിയിൽ കേന്ദ്രീകൃതമായി ഒരു പ്രസ്ഥാനം രൂപപ്പെടുമ്പോൾ ഉണ്ടാകുന്ന അടിസ്ഥാന പ്രശ്നം തീരുമാനങ്ങളും നിയമങ്ങളും ഏകപക്ഷീയമായി പോകും എന്നതാണു. കഴിഞ്ഞ കുറെ അധികം വർഷങ്ങളായി തുടരുന്ന പ്രസ്ഥാനതിന്റെ നേത്രുത്വത്തിൽ പ്രസ്ഥാനത്തിൽ ഉള്ള പലർക്കും തന്നെയും അതൃപ്തി ഉണ്ടെങ്കിലും അവിശ്വാസ പ്രമേയങ്ങൾ നിരവധി ഉണ്ടായിട്ടു പോലും ഇതിനെതിരെ ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. പ്രസ്ഥാനത്തിന്റെ ഭീമാകാരമായ രൂപമായി തുടരുന്ന സുകുമാരാൻ നായർക്ക് ചേർത്ത് നിരത്താൻ പറ്റിയ മറ്റൊരു നേത്രുത്വ വ്യക്തിയെ ചൂണ്ടി കാണിക്കാനില്ലാതതാണ് പ്രസ്ഥാനതിന്റെ മറ്റൊരു പോരായ്മ. പുതിയ ഒരു വ്യക്തി ഉയർന്നു വരാൻ ഉള്ള നേതൃത്വം സമ്മതിക്കില്ല എന്നതും ചൂണ്ടികാണിക്കേണ്ടതാണ്.
ചട്ടമ്പി സ്വാമികളെ പോലെയുള്ള മഹാരഥന്മാർ തുടങ്ങി വച്ച എൻ എസ് എസ് എന്ന പ്രസ്ഥാനം ഇന്ന് രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനു കാരണം വ്യക്തിഗത്മായ് ആശയങ്ങൾ തന്നെയാണ്. ഒരിക്കലും ഒരു രാഷ്ട്രീയേതര പ്രസ്ഥാനത്തിൽ സംഭവിക്കാൻ പാടില്ലാത്ത ഒന്നാണിത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമായി മാറാനല്ല ഒരു സമുദായ പ്രസ്ഥാനം തയ്യാറാകേണ്ടത്. മറിച്ചു അവനവന്റെ പ്രസ്ഥാനതിന്റെ നിലനില്‍പ്പിനായി അണികളുടെ പിന്തുണ ഉറപ്പു വരുത്തുക തന്നെയാണ് പ്രസ്ഥാനത്തിന്റെ മന്ത്രമായി മാറേണ്ടത്.
Post Your Comments