Kerala

കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് അഭിമാനിക്കാം രാജേഷ്‌ എന്ന ഓട്ടോ ഡ്രൈവറിലൂടെ

കോഴിക്കോട്‌ : കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് അഭിമാനിക്കാം രാജേഷ്‌ എന്ന ഓട്ടോ ഡ്രൈവറിലൂടെ. വയനാട്ടില്‍ ആയുർവേദ ചികിൽസയ്ക്കായാണ് കാനഡ സ്വദേശിനിയായ ലീല ഗഫാറി കേരളത്തിലെത്തിയത്. ചികിത്സ കഴിഞ്ഞ ശേഷം നാട്ടിൽ പോകുന്നതിന്റെ സൗകര്യം നോക്കിയാണ്‌ കോഴിക്കോട്‌ ഹോട്ടലിൽ റൂം എടുത്തത്.

നാട്ടിലേക്ക് പോകാനായി പുറത്തേക്കിറങ്ങിയ ലീല കയറിയത് രാജേഷിന്റെ ഓട്ടോയിലായിരുന്നു. ഓട്ടോയിൽ നിന്നും ഇറങ്ങി,ഓട്ടോ പോയ്ക്കഴിഞ്ഞ ശേഷമാണ്‌ ഓട്ടോയിൽ നിന്നും ക്യാമറ എടുത്തില്ലെന്ന് അറിയുന്നത്.

തന്റെ ജീവിതത്തിലെ ഓർമ്മകളും മുഹൂർത്തങ്ങളും ആ ക്യാമറയടങ്ങിയ ബാഗിൽ നഷ്ടപ്പെട്ടു എന്ന ദു:ഖത്തിൽ ഹോട്ടലിൽ തിരികെ എത്തിയ ലീല തന്റെ വരവും കാത്ത്‌ ക്യാമറയുമായി ഹോട്ടലുകാർ നിൽക്കുന്നത്‌ കണ്ടപ്പോൾ അവർക്ക്‌ വിശ്വസിക്കാനായില്ല. ഉടനെ രാജേഷിനെ വിളിച്ച്‌ അവർ ആയിരം രൂപ പാരിതോഷികം നൽകി. എന്നാൽ ക്യാമറ തിരികെ തന്നതിനു കൊടുത്ത പാരിതോഷികം ആയിരം രൂപ കുറവായിപ്പോയി എന്നുതോന്നിയപ്പോൾ വീണ്ടും രാജേഷിനെ വിളിച്ച്‌ അയ്യായിരം രൂപ കൂടി നല്‍കുകയും ചെയ്തു.

“ഞാൻ ഇവിടേക്ക്‌ ഇനിയും വരും കാരണം ഈ നഗരത്തിൽ സത്യത്തിന്റെ മിന്നാമിന്നികൾ പറന്നുകൊണ്ടേയിരിക്കുന്നു”- എന്നാണ് കാനഡയിലേക്ക് മടങ്ങും മുന്‍പ് ലീല ഗഫാറി ചോദിച്ചത്.

shortlink

Post Your Comments


Back to top button