തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും. ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു ആണ് കോച്ചുകളുടെ കൈമാറ്റം നിര്‍വ്വഹിക്കുന്നത്.
ഒരു ട്രെയിനിന് ആവശ്യമായ മൂന്ന് കോച്ചുകളാണ് കൈമാറുന്നത്. പത്ത് ദിവസം കൊണ്ട് കോച്ചുകള്‍ കൊച്ചിയിലെത്തും. തദ്ദേശീയമായ സാമഗ്രികളുപയോഗിച്ചാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്. 22 മീറ്റര്‍ നീളമുള്ള കോച്ചിന് രണ്ടര മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുണ്ട്. ഒരു ട്രെയിനില്‍ 975 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവും. സ്‌റ്റെയിന്‍ലെസ് സ്റ്റീലിന്റെ നിറമാണ് ട്രെയിനിന്.
ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്, ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, ഡി.എം.ആര്‍.സി എം.ഡി മങ്കു സിംഗ്, കെ.എം.ആര്‍.എല്‍ എഎം.ഡി ഏലിയാസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഫെബ്രുവരിയോടെ മെട്രോയുടെ ട്രയല്‍ റണ്‍ നടത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Post Your Comments