Kerala

മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന വ്യാജ വെളിച്ചെണ്ണ വ്യാപകം

തിരുവനന്തപുരം: പാം കെര്‍നല്‍ ഓയില്‍ ചേര്‍ത്ത വ്യാജവെളിച്ചെണ്ണയാണ് കേരളം ഇപ്പോള്‍ ഉപയോഗിക്കുന്നത്. വ്യാജവെളിച്ചെണ്ണ ഒഴുകുന്നത് തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴിയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് 85 ശതമാനം പാംകെര്‍നലും 15 ശതമാനം വെളിച്ചെണ്ണയും നിറവും മണവും നല്‍കാന്‍ ലാറിക് ആസിഡും ചേര്‍ക്കുന്ന ഈ വെളിച്ചെണ്ണകള്‍ സൃഷ്ടിക്കുന്നത്.

തമിഴ്‌നാട്ടിലെ കാങ്കയത്തുനിന്നാണ് എഡിബിള്‍ ഓയില്‍ എന്ന പേരില്‍ വ്യാജവെളിച്ചെണ്ണ അതിര്‍ത്തിയിലെ വിവിധ സ്ഥലങ്ങളില്‍വച്ച് രഹസ്യമായി പായ്ക്ക് ചെയ്‌തെത്തുന്നത്. 120രൂപയാണ് ഒരുകിലോ വെളിച്ചെണ്ണയ്‌ക്കെങ്കില്‍ ഈ വ്യാജന് അതിന്റെ പകുതിയോളം വിലയേയുള്ളൂ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തമിഴ്‌നാട്ടിലെ ഭരണകക്ഷിയുടെ പ്രമുഖനേതാവിന്റെ സ്ഥാപനമാണ് കാങ്കയത്ത് വ്യാജവെളിച്ചെണ്ണയെന്നാണ്. ഈ വെളിച്ചെണ്ണ നിര്‍മ്മിക്കുന്നത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്ത വിധത്തിലാണ്. മലയാളികളുടെ എണ്ണ ഉപഭോഗം ചൂഷണം ചെയ്ത് വേസ്റ്റ് ഓയില്‍ സംസ്‌കരിച്ച് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ഒറിജിനലാക്കിയും കൊപ്രയും നാളികേരവുമില്ലാതെ വെളിച്ചെണ്ണയുണ്ടാക്കി വിറ്റും തമിഴ്‌നാട് എണ്ണ ലോബികള്‍ കോടികളാണ് കൊയ്യുന്നത്.

ഈ എണ്ണ വ്യാപകമായി തട്ടുകടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പ് പാലക്കാട് ജില്ലയില്‍മാത്രം ഇത്തരം നാലുകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ആധുനികസൗകര്യങ്ങളുള്ള പരിശോധനാലാബ് വെളിച്ചെണ്ണയിലെ വ്യാജനും ഒറിജിനലും തിരിച്ചറിയാന്‍ നിലവിലില്ല എന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിയ്ക്കുന്നത്.

shortlink

Post Your Comments


Back to top button