News Story

ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് തിരുത്തണോ?

ഇനി മുതൽ അച്ഛന്റെ പേരും മാറ്റാം. ജനന സർട്ടിഫിക്കറ്റിൽ ഇത്രയും നാൾ അച്ഛന്റെ പേരിന്റെ സ്ഥാനത്തു എഴുതപ്പെട്ട പേര് മാറ്റാൻ സാധ്യമല്ലായിരുന്നു. എന്നാൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരന്തരമായ അപേക്ഷകളെയും ഹർജികളെയും തുടർന്ന് ഡി എൻ എ ടെസ്റ്റിന്റെ പശ്ചാത്തലത്തിൽ ജനന സർട്ടിഫിക്കറ്റിലെ പിതാവിന്റെ ഭാഗംതിരുത്തി എഴുതാമെന്നു കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്തു.

സർട്ടിഫിക്കറ്റിലെ പിതാവിന്റെ പേര് മാറ്റണമെങ്കിൽ കുട്ടിയുടെ അമ്മയാണ് അപേക്ഷിക്കേണ്ടത്. അതുമല്ലെങ്കിൽ പിതൃത്വം തെളിയിക്കാൻ ബാധ്യത ഉള്ള ആലക്കോ അപേക്ഷിക്കാം. ജനന സര്‍ട്ടിഫിക്കറ്റ്, ഡി.എന്‍.എ. പരിശോധനാഫലം, നോട്ടറിയുടെ രേഖ, പ്രസവം നടന്ന ആസ്​പത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് എന്നിവയാണ് ഒപ്പം ഹാജരാക്കേണ്ട രേഖകൾ.

അപേക്ഷ ലഭിച്ച ശേഷം അന്വേഷണവും തെളിവെടുപ്പും ഉണ്ടാകും . വ്യക്തമായ തെളിവ് ലഭിച്ചതിനു ശേഷം ജനന സർട്ടിഫിക്കേറ്റിൽ പിതാവിന്റെ പേര് തിരുത്തി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button