Latest NewsIndia

മോദി വിരുദ്ധ സഖ്യം ഉറപ്പിക്കാന്‍ രാഹുല്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പരാജയമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇഫ്താര്‍ വിരുന്ന് നടത്തിയത്. . പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ചു കൊണ്ട് ബെജിപിക്കെതിരെ സഖ്യമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഇതിലേക്ക് കോണ്‍ഗ്രസിന്റേയും മുഖ്യപ്രതിപക്ഷ പാര്‍ട്ടികളുടേയും നേതാക്കളെ ക്ഷണിച്ചിരുന്നു.

നിരവധി പ്രമുഖര്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്തു.എന്നാൽ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുക എന്ന ലക്ഷ്യത്തോടെ രാഹുല്‍ നടത്തിയ ഇഫ്താര്‍ വിരുന്നിൽ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളല്ലാതെ മറ്റ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയൊന്നും നേതാക്കള്‍ പങ്കെടുക്കാന്‍ എത്തിയില്ല. പലരും തങ്ങളുടെ പ്രതിനിധികളെയാണ് വിരുന്നിലേക്ക് അയച്ചത്. അതെ സമയം മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി വിരുന്നിൽ പങ്കെടുത്തു.

പ്രണബിനെ അനുനയിപ്പിച്ച രാഹുല്‍ അദ്ദേഹത്തെ കൈക്കുപിടിച്ച്‌ അടുത്തിരുത്തി. ഇഫ്താറില്‍ മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജിയും പ്രതിഭ പാട്ടീലും രാഹുലിന്റെ ഇടതും വലതുമിരുന്നു.പ്രതിപക്ഷ നേതാക്കളായ പ്രതിപക്ഷകക്ഷി നേതാക്കളായ മായാവതി (ബിഎസ്‌പി), മമത ബാനര്‍ജി (തൃണമൂല്‍), മുലായം സിങ് യാദവ്, അഖിലേഷ് യാദവ് (എസ്‌പി), ശരദ് പവാര്‍ (എന്‍സിപി), തേജസ്വി യാദവ് (ആര്‍ജെഡി) ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തില്ല.

കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ഏറ്റെടുത്ത ശേഷം രാഹുല്‍ ആതിഥ്യം വഹിച്ച ആദ്യ ഇഫ്താറാണിത്.യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ചികില്‍സയ്ക്കായി യുഎസ്സിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button