
കൂത്തുപറമ്പ് : ദുബായില്‍ നിന്നെത്തിയ ദിന്‍ഷാദിനെ മലപ്പുറത്ത് നിന്നും എത്തിയ സംഘം ആക്രമിച്ചത് കള്ളക്കടത്ത് സ്വര്‍ണത്തിനായി . സംഭവത്തില്‍ ദുരൂഹത.
കോഴിക്കോട് സ്വദേശി ദിന്‍ഷാദും സുഹൃത്തുക്കളും മലപ്പുറത്തു നിന്നുള്ള സ്വര്‍ണക്കടത്ത് സംഘവുമായിട്ടുണ്ടായ ഏറ്റുമുട്ടലില്‍ കേസെടുത്തിട്ടും ദിന്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഏറ്റുമുട്ടലിനുശേഷം പൊലീസ് നേരിട്ട് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച ദിന്‍ഷാദ് ഇവിടെ നിന്നു ചാടിപ്പോയെന്ന പ്രചാരണവുമുണ്ടായി.
എന്നാല്‍ ഇയാള്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വധശ്രമത്തിനു കേസെടുത്തിട്ടും അറസ്റ്റ് രേഖപ്പെടുത്താതെ പ്രതിയെ ആശുപത്രിയിലാക്കിയതും ഇവിടെ നിന്നു പ്രതി ചാടിപ്പോയെന്നു പ്രചരിപ്പിച്ചതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
Post Your Comments