KeralaLatest NewsNews

കൂടിയാലോചന നടത്താറുണ്ട്, പലരും എത്താറില്ല: വിളിച്ചാലും പ്രതികരിക്കില്ല, ആരെയും ഒഴിവാക്കിട്ടില്ലെന്ന് കെ സുധാകരന്‍

ഫോണില്‍ വിളിച്ചെങ്കിലും സുധീരന്‍ കാര്യം പറഞ്ഞില്ല

തിരുവനന്തപുരം: രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രാജിവച്ച നടപടിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാജിക്കത്ത് കിട്ടിയിട്ടുണ്ട്. അത് വായിച്ചിട്ടില്ല. ഫോണില്‍ വിളിച്ചെങ്കിലും സുധീരന്‍ കാര്യം പറഞ്ഞില്ല. നേതൃത്വത്തിന് ഒരു പിഴവും പറ്റിയിട്ടില്ലെന്ന് കെ. സുധാകരന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസില്‍ കൂടിയാലോചന നടത്താറുണ്ട്. എന്നാല്‍ പലരും എത്താറില്ല. മുതിര്‍ന്ന നേതാക്കളെ വിളിച്ചാലും പ്രതികരിക്കുന്നില്ലെന്നും ആരെയും ഒഴിവാക്കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുധീരന്റെ പരാതി എന്താണെന്ന് അറിയില്ല. രാജിക്കത്തില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചിട്ട് പറയാമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം. സുധീരന്‍ രാജിവച്ചത്. പുതിയ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് വെള്ളിയാഴ്ച രാത്രിയോടെയാണ് സുധീരന്‍ രാജിക്കത്ത് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button