KeralaLatest NewsNewsIndia

സീമ ജി നായർക്ക് മദർ തെരേസ അവാർഡ് സമ്മാനിച്ച് ഗവർണർ, പുരസ്കാരം നൽകിയത് ശരണ്യ വിടപറഞ്ഞ് നാല്പ്പത്തി ഒന്ന് തികഞ്ഞ ദിവസം

തിരുവനന്തപുരം: സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്കാരം സിനിമാ സീരിയൽ താരം സീമ ജി നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. സഹപ്രവർത്തക ശരണ്യയുടെ ജീവൻ സംരക്ഷിച്ച് നിലനിർത്താൻ സ്വന്തം സമ്പാദ്യം ചെലവിട്ട സീമ ജി നായരുടെ മാതൃക ഉദാത്തവും ശ്ലാഘനീയവുമാണെന്ന് പുരസ്കാരം നൽകി ഗവർണർ പറഞ്ഞു.

Also Read:സമുദായങ്ങളെ തമ്മിലടിപ്പിച്ച്‌ ചോരകുടിക്കുന്ന കുറുക്കന്മാരുണ്ട്, ബിഷപ്പിനെ അറസ്റ്റ് ചെയ്യുക: എസ്‌ ഡി പി ഐ

ശരണ്യ വിടപറഞ്ഞ് നാല്പ്പത്തി ഒന്ന് ദിവസ്സം തികയുന്ന നാളിലാണ് സീമയ്ക്ക് അവാർഡ് സമ്മാനിക്കപ്പെട്ടത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കലയുടെ ട്രസ്റ്റിയും വനിതാകമ്മീഷൻ അംഗവുമായ ഇ.എം. രാധ, മാനേജിങ് ട്രസ്റ്റി ലാലു ജോസഫ്, ട്രസ്റ്റികളായ അഭിരാം കൃഷ്ണൻ, സുഭാഷ് അഞ്ചൽ, ബിജുപ്രവീൺ (എസ്.എൽ. പ്രവീൺകുമാർ) എന്നിവർ പങ്കെടുത്തു. ‘കല’യുടെ രക്ഷാധികാരിയും ദീപികയുടെ മുൻ മാനേജിംഗ് ഡയറക്ടറുമായ അമേരിക്കൻ മലയാളി സുനിൽ ജോസഫ് കൂഴാംപാല നല്കിയ അൻപതിനായിരം രൂപയുടെ ചെക്ക് രാധ സീമയ്ക്ക് കൈമാറി.

കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ മഹനീയ മാതൃകകൾ സൃഷ്ടിക്കുന്ന വനിതകൾക്ക് നല്കുന്നതാണ് മദർ തെരേസ അവാർഡ് അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മദർ തെരേസ അവാർഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button