Latest NewsNewsInternational

താലിബാന്‍ ഭരണകൂടത്തിന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു

കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു. ഒട്ടേറെ വിദേശരാജ്യങ്ങള്‍ താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്താനും സഹകരിക്കാനും തയ്യാറായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ നടത്തുന്ന ഇടപെടലാണ് ഇതില്‍ ശ്രദ്ധേയം. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി കാബൂളിലെത്തി താലിബാന്‍ ഭരണ നേതാക്കളുമായി ചര്‍ച്ച നടത്തി.

Read Also : താലിബാനുമായി ബന്ധം വളര്‍ത്താന്‍ പാക്കിസ്ഥാന്‍: കാബൂളിലേക്ക് യാത്ര നടത്തി പാക്കിസ്ഥാന്‍ യാത്രാവിമാനം

ചൈന സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താലിബാന് കൂടുതല്‍ കരുത്തുപകരുന്ന നീക്കം ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

താലിബാന്‍ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദ്, ഉപപ്രധാനമന്ത്രി അബ്ദുല്‍ സലാം ഹനഫി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം ഖത്തര്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചര്‍ച്ചയെന്ന് താലിബാന്‍ രാഷ്ട്രീയകാര്യ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. കൂടാതെ അഫ്ഗാനിലേയ്ക്ക് സഹായമെത്തിക്കല്‍, സാമ്പത്തിക വികസനം, ലോക രാജ്യങ്ങളുമായുള്ള പുതിയ സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ എന്നീ കാര്യങ്ങളും വിഷയമായി എന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറും തുര്‍ക്കിയുമാണ് ഇപ്പോള്‍ താലിബാന്‍ സര്‍ക്കാരിന് സഹായം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button