ന്യൂഡൽഹി : നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ രാജ്യത്ത് വിതരണം നടത്തിയ മൂന്നുപേര്‍ പിടിയില്‍. ഡൽഹി ക്രൈംബ്രാഞ്ചാണ് ഇവരെ ഞായറാഴ്ച പിടികൂടിയത്. ഇവരില്‍ നിന്നും 1.1 കിലോ ഹെറോയിന്‍ കണ്ടെത്തി. ഇത് അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 2 കോടി രൂപ വിലവരും എന്നാണ് പൊലീസ് പറയുന്നത്.
സുല്‍ത്താന്‍പുരി സ്വദേശിയായ ഹുക്കം ചന്ദ് (42), രോഹിത്ത് എന്നിവരെയും, ഉത്തര്‍പ്രദേശ് ബറേലി സ്വദേശിയായ ഷാഹീദ് ഖാന്‍ (58) എന്നിവരെയാണ് പിടികൂടിയത് എന്നാണ് ഡൽഹി പൊലീസ് അറിയിക്കുന്നത്. ഇതില്‍ ചന്ദിനെ കഴിഞ്ഞമാസം പതിനാറിന് തന്നെ സുല്‍ത്താന്‍പുരിയിലെ ധന്‍ ധന്‍ സദ്ഗുരു പാര്‍ക്കിന് അടുത്ത് വെച്ച് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നും ഒരു കിലോ ഹെറോയിന്‍ പിടികൂടി.
Read Also : യു.പി തെരഞ്ഞെടുപ്പ് 2022ല്‍: അമ്മയുടെ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി പ്രിയങ്കഗാന്ധി
ഇയാളില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ചാണ് രോഹിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 100 ഗ്രാം ഹെറോയിന്‍ പിടികൂടി. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബറേലി സ്വദേശിയായ ഖാന്‍ ആണ് ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയത് എന്ന് അറിഞ്ഞത്. ബറേലിയില്‍ അന്വേഷിച്ചപ്പോള്‍ ആഗസ്റ്റ് 18-ന് ബറേലി ഫത്ത്ഗഞ്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 20 കിലോ ഹെറോയിനുമായി ഇയാള്‍ പിടിയിലായിരുന്നു.
Post Your Comments