തിരുവനന്തപുരം: കേന്ദ്രത്തില്‍ ബിജെപി അല്ലാതെ ആരു ഭരിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസിന്റെ സ്ഥിതി പരിതാപകരമാണെന്ന് സൂചന നല്കിക്കൊണ്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. തന്റെ എണ്‍പത്തിയഞ്ചാം പിറന്നാളിന് മുന്നോടിയായി മനോരമയ്ക്ക് നല്കി അഭിമുഖത്തിലാണ് സമകാലീന രാഷ്ട്രീയത്തെ കുറിച്ച് വെള്ളാപ്പള്ളി മനസ് തുറക്കുന്നത്.
മകന് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായ ബിഡിജെഎസിനോടുള്ള നിലപാടും വെള്ളാപ്പള്ളി വ്യക്തമാക്കുന്നുണ്ട്. തുഷാറും ബിഡിജെഎസും അവരുടെ വഴിക്കു പോകും. അവരെ സഹായിക്കാനോ വളര്‍ത്താനോ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് സ്വീകരിച്ച മൗനം ഇടതുപക്ഷത്തെ സഹായിക്കാനായിരുന്നോ അതോ തുഷാര്‍ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാട് കാരണമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ‘താനൊരു രാഷ്ട്രീയക്കാരനല്ല. അതുകൊണ്ട് രാഷ്ട്രീയനിലപാടുകള്ക്ക അപ്പുറത്ത് വിഷയാധിഷ്ഠിത നിലപാടുകളേയുള്ളൂ. സമുദായത്തിനു വെള്ളവും ഭക്ഷണവും ആരു തരുന്നോ, അവരെ സഹായിക്കും’- വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു.
സമുദായത്തോടു കോണ്‍ഗ്രസ് വഞ്ചന കാട്ടിയെന്ന ആരോപണം ആവര്‍ത്തിക്കുന്ന അദ്ദേഹം എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാറിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നും വ്യക്തമാക്കുന്നു. ‘രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണം തുടങ്ങിയ അന്നുമുതല്‍ ശനിദശയാണ്. കൊറോണയ്ക്കു പിന്നാലെ നിപ്പയും വന്നിരിക്കുന്നു. എല്ലാ മേഖലകളും തകര്‍ന്നടിയുന്നു. ഇതൊന്നും സര്‍ക്കാരിന്റെ കൈയ്ക്ക് ഒതുങ്ങുന്നതല്ല. അതു അതിജീവിക്കാനുള്ള പ്രാപ്തി തെളിയിക്കണം. കടം വാങ്ങിച്ചുകൊണ്ടിരിക്കുന്നത് എത്ര കാലം തുടരാനാ കും’- അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സാമ്പത്തിക സംവരണത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കാനും വെള്ളാപ്പള്ളി തയ്യാറായി.
‘സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്കക്കാര്‍ക്കു സര്‍ക്കാര്‍ സഹായം കൊടുക്കാം. പിന്നാക്കത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും സഹായിക്കണ്ടേ ? പിന്നാക്ക വിഭാഗത്തെ സഹായിക്കാന്‍ സ്ഥാപിച്ച പിന്നാക്ക വിഭാഗ വികസന കോര്പറേഷന് എവിടെപ്പോയി. ഈ സര്‍ക്കാര്‍ സമുദായത്തോടു നീതി കാട്ടിയതേയില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം മുന്നാക്ക സംവരണം ഏര്‍പ്പെടുത്തി. എന്താണ് അതിന്റെ അടിസ്ഥാനം. ഭരണഘടനാതത്വങ്ങളെപ്പോലും അട്ടിമറിച്ചു കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സാമ്പത്തിക സംവരണം കൊണ്ടുവന്നതു സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതില്‍ വിധി വരുംമുന്പേ ഇടതു സര്‍ക്കാര്‍ അത് ഇവിടെ നടപ്പാക്കിയതു ശരിയാണോ? – അദ്ദേഹം ചോദിക്കുന്നു.
Post Your Comments