കാഠ്മണ്ഡു: ചൈനയുമായി അതിര്‍ത്തി തര്‍ക്കം ഉണ്ടെന്ന് സമ്മതിച്ച് നേപ്പാള്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനയും സര്‍ക്കാര്‍ പുറത്തിറക്കി. നേപ്പാളിലെ പല ജില്ലകളിലും ചൈന നടത്തിയ കടന്നുകയറ്റം അന്വേഷിക്കാന്‍ ഒരു ഉന്നതതല സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. വിഷയത്തില്‍ ഒലി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അന്ന് ഉയര്‍ന്നത്. പിന്നീട് ഇപ്പോഴാണ് ചൈന അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തിയിട്ടുണ്ടെന്ന് നേപ്പാള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദേവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും ഉന്നതതല സമിതി. ഈ സമിതിയില്‍ നേപ്പാളിലെ നാല് സുരക്ഷാ വകുപ്പുകളുടെ പ്രതിനിധികളും ഉണ്ടാകും. ഒലി സര്‍ക്കാരിന്റെ കാലത്ത്, നേപ്പാളിലെ ഹുംല ജില്ലയിലെ നംഖയില് ചൈന കയ്യേറ്റം നടത്തിയിരുന്നു. സൈനികര്‍ വഴി അതിര്‍ത്തി ജില്ലകളില്‍ കടന്നുകയറ്റം നടത്തി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി ജന പ്രതിനിധികള്‍ ഒലി സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു .
ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം, ഒലി സര്‍ക്കാര്‍ ചീഫ് ഡിസ്ട്രിക്ട് ഓഫീസറുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. എന്നാല്‍ അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് , വിദേശകാര്യ മന്ത്രി അതിര്‍ത്തി തര്‍ക്കമില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
Post Your Comments