മെൽബൺ : 12 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ അംഗീകാരം നൽകി ഓസ്ട്രേലിയൻ സർക്കാർ. ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിന് മാത്രമാണ് ഓസ്ട്രേലിയയിൽ അനുമതി നൽകിയിട്ടുള്ളത്.
ഓസ്ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷനാണ് (ATAGI) ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ ശുപാർശ ചെയ്തത്. 12 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മാസ് വാക്സിനേഷൻ ഹബ്ബുകളിൽ ഉടൻ വാക്സിനേഷൻ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
സെപ്റ്റംബർ 13 ഓടെ കുട്ടികൾക്ക് വാക്സിനേഷൻ ബുക്കിംഗ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments