ഈന്തപ്പഴം പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ കൂടുതല്‍ ഊര്‍ജം ലഭിക്കും. ഒരു രാത്രിമുഴുവന്‍ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നതു ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വച്ച ശേഷം കഴിക്കുന്നതു തടി കുറയാന്‍ ഏറെ നല്ലതാണ് എന്നു പറയുന്നു. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നതു തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഈന്തപ്പഴവും ബദാമും രാത്രി തിളപ്പിച്ച പാലില്‍ ഇട്ടു വച്ച ശേഷം രാവിലെ അരച്ച് കഴിച്ചാല്‍ പുരുഷലൈംഗിക ശേഷി ഇരട്ടിയാക്കും.
Post Your Comments