COVID 19Latest NewsKeralaNattuvarthaNewsIndia

‘മികച്ച പ്രതിരോധത്തിന് ലഭിച്ച കപ്പ് അലമാരയിൽ ഇരുന്ന് പല്ലിളിക്കുന്നുണ്ട്’: രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിൽ കേരളം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോൾ ഇക്കാര്യത്തിലും കേരളം നമ്പർ വൺ തന്നെ. മിക്കദിവസവും പ്രതിദിന മരണം നൂറിന് മുകളിലാണ്. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ഉള്ളത് കേരളത്തിലാണ്.

Also Read:മുട്ടിൽ മരംമുറി അട്ടിമറിക്ക് കൂട്ടുനിന്നത് മാധ്യമപ്രവർത്തകൻ ദീപക് ധര്‍മ്മടം: പ്രതികളുമായി സംസാരിച്ചത് നൂറിലേറെ തവണ

മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയെത്തിയപ്പോൾ കേരളത്തിൽ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചയാണ് ഇതിനു കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേസുകൾ കൂടുമെന്നുറപ്പായിട്ടും കൂടുതൽ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൻ്റെ തീരുമാനം.

‘മികച്ച പ്രതിരോധത്തിന് ലഭിച്ച കപ്പ് അലമാരയിൽ ഇരുന്ന് പല്ലിളിക്കുന്നുണ്ട്’ എന്നാണു സർക്കാരിനെതിരെ ഉയരുന്ന പരിഹാസം. സംസ്ഥാനത്ത് കൊവിഡ് 19 മൂന്നാം തരംഗമുണ്ടായാലും നേരിടാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനസംഖ്യാ അനുപാതം നോക്കിയാല്‍ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിലാണ് എന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button