Latest NewsIndiaNews

കാപട്യത്തിൽ ആരംഭിച്ച് അഹങ്കാരത്തിലൂടെ കടന്നുപോയി അവഹേളനത്തിൽ അവസാനിക്കുന്നതാണ് രാഹുലിന്റെ രാഷ്‌ട്രീയം: സ്മൃതി ഇറാനി

ന്യൂഡൽഹി: കാപട്യത്തിൽ ആരംഭിച്ച് അഹങ്കാരത്തിലൂടെ കടന്നുപോയി അവഹേളനത്തിൽ അവസാനിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ രാഷ്‌ട്രീയമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദേശീയ ധനസമ്പാദന പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.

Read Also : പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ 

പദ്ധതിക്കെതിരെ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ കാപട്യം നിറഞ്ഞതാണെന്നും സ്മൃതി ഇറാനി പറഞ്ഞു. മഹാരാഷ്‌ട്രയിൽ മുംബൈ – പൂനെ അതിവേഗ ഹൈവേയിൽ നിന്ന് ധനസമ്പാദന പദ്ധതിയിലൂടെ കോൺഗ്രസ് സർക്കാർ 8000 കോടി രൂപ സമാഹരിച്ചു. ഇതിൽ രാഹുൽ നിലപാട്‌വ്യക്തമാക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ദേശീയ ധനസമ്പാദന പദ്ധതി (നാഷണൽ മൊണെറ്റൈസേഷൻ പൈപ് ലൈൻ) പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ അഴിമതി നടത്താനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നായിരുന്നു രാഹുലിന്റെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button