തിരുവനന്തപുരം: കേരളത്തിനായി 5.79 ലക്ഷം ഡോസ് വാക്സിൻ കൂടി എത്തിച്ച് കേന്ദ്ര സർക്കാർ. 4,80,000 ഡോസ് കൊവിഷീൽഡ് വാക്സിനും 99,390 ഡോസ് കൊവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,63,000, എറണാകുളം 1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ ഡോസ് കൊവിഷീൽഡ് വാക്സിനും തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39130 എന്നിങ്ങനെ ഡോസ് കൊവാക്സിനുമാണെത്തിയത്.
Read Also : ഈ മന്ത്രം ചൊല്ലുന്നതിലൂടെ നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിക്കും
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ രണ്ടര കോടിയിലധികം പേർക്ക് (2,55,20,478 ഡോസ്) വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,86,82,463 പേർക്ക് ഒന്നാം ഡോസ് വാക്സിനും 68,38,015 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.
സംസ്ഥാനത്തെ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി വ്യാഴാഴ്ച 2,71,578 പേർക്കാണ് വാക്സിൻ നൽകിയത്. 1,108 സർക്കാർ കേന്ദ്രങ്ങളും 3345 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1443 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Post Your Comments