Latest NewsNewsIndia

10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും : വാഹനങ്ങള്‍ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന നിക്ഷേപകസംഗമത്തിലാണ് വാഹനം പൊളിക്കുന്നതിന് പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കല്‍ നയം പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also : കണ്ണൂരിൽ 81 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിൽ 

ഇന്ത്യയുടെ വികസന യാത്രയിലെ ഒരു നാഴികല്ലാണ് വാഹനം പൊളിക്കല്‍ നയം. യുവാക്കളും സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ ഇതിന്റെ ഭാഗമാവണം. ഇതിലൂടെ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയം 10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും രാജ്യത്ത് സൃഷ്ടിക്കുമെന്നും മോദി വ്യക്തമാക്കി.

നയത്തിന്റെ ഭാഗമായി രാജ്യത്ത് 70 വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങും. നയപ്രകാരം സ്വകാര്യ വാഹനങ്ങളുടെ പരാമാവധി കാലാവധി 20 വര്‍ഷമാണ്. വാണിജ്യവാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷം നിരത്തൊഴിയേണ്ടി വരും. വാഹനം പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ഫിറ്റ്‌നെസ് പരിശോധിക്കുന്നതിനുള്ള ടെസ്റ്റിങ്ങ് സ്‌റ്റേഷനുകളും രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് കേന്ദ്രങ്ങളും തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button