KeralaLatest NewsNews

സെക്രട്ടേറിയറ്റിന് മുന്നിൽ ബലിതർപ്പണം നടത്തി പ്രതിഷേധം

തിരുവനന്തപുരം: കർക്കടക വാവ് ദിനത്തിൽ ക്ഷേത്രങ്ങളിൽ ബലിതർപ്പണം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതീകാത്മക ബലിതർപ്പണം നടത്തി.

Read Also : എല്ലാ ദുരിതങ്ങളും അവസാനിപ്പിക്കാൻ കുമാരഷഷ്ഠി വ്രതം 

ആരാധനാലയങ്ങളിൽ ഒരേസമയം 40 പേർക്ക് ചടങ്ങുകളിൽ പങ്കെടുക്കാമെന്നിരിക്കെ, ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് അനുമതി നിഷേധിക്കുന്നത് ഹൈന്ദവ വിശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് ശിവസേന രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പെരിങ്ങമ്മല അജി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പറഞ്ഞു

ജില്ലാ പ്രസിഡന്റ് വെള്ളാർ സന്തോഷ്, ജില്ലാ സെക്രട്ടറി ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, നേതാക്കളായ ഊരൂട്ടുകാല അനിൽകുമാർ, രാജേഷ് കായ്പ്പാടി, ആറാലുമൂട് ജിനു, ഉപേന്ദ്രനാഥ് രാജേഷ് കണ്ണാരംകോട്, കെ.പി നായർ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button