കർണാടക: കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഏറ്റ (B.1.525) വൈറസ് സ്ഥിതീകരിച്ച് കർണാടക. മംഗളുരുവിലാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ പുതിയ വൈറസ് വകഭേദത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ ജീനോമിക് സര്‍വെയലന്‍സ് കമ്മിറ്റി അംഗമായ ഡോ. വിശാല്‍ റാവു പറയുന്നത്. ‘ഒരു മാസം മുന്‍പുള്ള കേസാണ് ഇപ്പോള്‍ പുതിയ വകഭേദമാണെന്ന് സ്ഥിഥീകരിച്ചിരിക്കുന്നത്. ഇത് രണ്ടാഴ്ച മുന്‍പാണ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെ’ന്ന് റാവു അഭിപ്രായപ്പെട്ടതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു.
Also Read:കടുത്ത ജാതിവിവേചനം: തമിഴ്നാട്ടിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു
മാര്‍ച്ച് 5 ന് പുറത്തുവിട്ട കണക്കനുസരിച്ച് 23 രാജ്യങ്ങളിലായിരുന്നു കോവിഡിന്റെ എറ്റ വകഭേദം കണ്ടെത്തിയിരുന്നത്. 2020 ഡിസംബറില്‍ യുകെയിലും നൈജീരിയയിലുമാണ് ഇത്തരം കേസ് ആദ്യമായി സ്ഥിതീകരിച്ചത്. എന്നാല്‍ ഫെബ്രുവരി 15ഓടെ നൈജീരിയയില്‍ ഇത് ഉയര്‍ന്ന തോതില്‍ വ്യാപിക്കുകയായിരുന്നു. വകഭേദത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് വിദഗ്ധർ പഠിച്ചു വരുന്നതേയുള്ളൂ.
അതേസമയം, പുതിയ വകഭേദത്തെ ചെറുക്കാൻ ആരോഗ്യ രംഗത്തെ സജ്ജമാക്കുകയാണ് കർണാടക സർക്കാർ. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമായിത്തന്നെ സംസ്ഥാനത്ത് നടക്കുന്നുണ്ട്.
Post Your Comments