Latest NewsNewsIndia

കര്‍ഷക സമരത്തെ മറയാക്കി ടിക്രിയില്‍ നടക്കുന്നത് ലഹരി വില്‍പ്പനയും അനാശാസ്യവും: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന പ്രതിഷേധക്കാരുടെ തനിനിറം പുറത്ത്. ടിക്രി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സീ ഹിന്ദുസ്ഥാനാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Also Read: പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം ഇല്ല: പങ്കെടുക്കാത്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് തരൂർ

ടിക്രി അതിര്‍ത്തിയിലുള്ളവര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ അനധികൃതമായി മദ്യവും ലഹരി മരുന്നുകളും വില്‍പ്പന നടത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിദിനം 300 രൂപയും മദ്യവും ലഭിക്കുമെന്നാണ് സീ ഹിന്ദുസ്ഥാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. ഇതിന് പുറമെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും പ്രതിഷേധക്കാര്‍ ചെയ്തുകൊടുക്കുന്നുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.

ടിക്രി അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുന്ന മേഖലകള്‍ക്ക് സമീപം ലൈംഗിക തൊഴിലാളികള്‍ ടെന്റുകള്‍ നിര്‍മ്മിച്ച് കഴിയുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റോത്തക് ദേശീയ പാതയ്ക്ക് സമീപത്ത് കണ്ടെത്തിയ ഒരു ലൈംഗിക തൊഴിലാളി ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തു. പ്രതിഷേധ വേദികളില്‍ നിന്ന് ദിവസവും ആളുകള്‍ എത്തുന്നുണ്ടെന്നും 100 രൂപ മുതല്‍ 500 രൂപ വരെ ഒരാളില്‍ നിന്നും ലഭിക്കാറുണ്ടെന്നുമാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഹരിയാന പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button