തിരുവനന്തപുരം : തിരുമല സ്വദേശി അഗസ്റ്റിനെയാണ് ഉച്ചക്കടയിലെ കടയുടമ രാജേന്ദ്രനും കുടുംബവും പൂട്ടിയിട്ടത്. കെട്ടിട നിര്‍മാണ സാമഗ്രികള്‍ വാങ്ങിയതിനുള്ള പണം നല്കാന് വൈകിയതിനെ തുടർന്നാണ് അഗസ്റ്റിനെ കടയുടമ പൂട്ടിയിട്ടത്.
രാജേന്ദ്ര ബാബുവിന്റെ കടയിൽനിന്ന് പലപ്പോഴും അഗസ്റ്റിൻ കടമായി കെട്ടിടനിർമാണ സാമഗ്രികൾ വാങ്ങിയിരുന്നു. അഗസ്റ്റിൻ 33,000 രൂപ രാജേന്ദ്രബാബുവിന് നൽകാനുണ്ടായിരുന്നു. പലതവണ അവധിചോദിച്ചിരുന്നതായി ഉടമ പറഞ്ഞു. തുടർന്ന് തിങ്കളാഴ്ചയെത്തിയപ്പോൾ കട ഉടമയും കുടുംബാംഗങ്ങളും അഗസ്റ്റിനോട് പണം ചോദിച്ചു. പിന്നീടെത്തിക്കാമെന്ന് അറിയിച്ചുവെങ്കിലും ഇവർ വഴങ്ങിയില്ല.
തുടർന്ന് ഇവർ സംഘം ചേർന്ന് ഇയാളുടെ സ്കൂട്ടർ പിടിച്ചെടുത്ത് കാർഷെഡ്ഡിൽ പൂട്ടിയിട്ടു. തുടർന്ന് നൽകാനുള്ള തുക രേഖപ്പെടുത്താതെ ചെക്കും വെള്ളപ്പേപ്പറും ഒപ്പിട്ടു വാങ്ങി. യുവാവ് പുറത്ത് കടക്കാതിരിക്കാനായി ഗേറ്റും പൂട്ടി.
നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും പൂട്ട് തകര്‍ത്ത് അഗസ്റ്റിനെ പുറത്തിറക്കുകയുമായിരുന്നു. സംഭവത്തില്‍ രാജേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments