Latest NewsKeralaNews

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്കാ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കൽ കോളേജ് സ്വദേശിനി (30) എന്നിവർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.

Read Also: വാഴയെ ഒപ്പം കൂട്ടി വാഴയിലയില്‍ ബിരിയാണി വാങ്ങാന്‍ പോയ ഞങ്ങടെ എം.പിയൂട്ടിയെ ആരാടാ ട്രോളുന്നത്‌: പി വി അന്‍വര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 51 ആയി. നിലവിൽ അഞ്ച് പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരാരും തന്നെ ഗർഭിണികളല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Read Also: മോദിജിയുടെ എല്ലാ പ്രഭാഷണങ്ങളും കോർത്തിണക്കിയാൽ ഭാവി ഭാരതത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന വലിയ ഗ്രന്ഥമാവും

shortlink

Related Articles

Post Your Comments

Related Articles


Back to top button