കോഴിക്കോട്: ഐഎന്‍എല്‍ പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുന്നതിനിടെ മന്ത്രി അഹമ്മദ് ദേവര്‍കോവിവിന് പൂട്ടിട്ട് സിപിഎം നിരീക്ഷണം. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ മൂന്നു സിപിഎം അംഗങ്ങളെ നിയോഗിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. മുതിര്‍ന്ന സിപിഎം അംഗങ്ങള്‍ തന്നെയാകും മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.
Read Also : കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഉപയോഗിച്ചിട്ടില്ല: മന്‍സൂഖ് മാണ്ഡവ്യ
ഐഎന്‍എല്ലില്‍ തര്‍ക്കവും ആരോപണവും തുടരുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ ഇടപെടല്‍. നേരത്തെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയോടോ മുന്നണിയോടൊ ആലോചിക്കാതെയാണെന്നാണ് മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ചില ലീഗ് നേതാക്കളുമായി മന്ത്രി അഹമ്മദ് ദേവര്‍കോവിന് ബന്ധമുണ്ടെന്നും വിമര്‍ശനമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ സിപിഎം നേതാക്കളെ നിയമിക്കാന്‍ സിപിഎം തീരുമാനിച്ചത്.
Post Your Comments