പൊന്നാനി: പൊന്നാനി കനറ ബാങ്ക് ശാഖയില്‍ ബോംബ് വെച്ചെന്ന വ്യാജ സന്ദേശം നല്കിയ അന്തര്‍സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പൊന്നാനി പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ വന്നത്. കനറ ബാങ്ക് ശാഖയില്‍ ബോംബ് വെച്ചതായും ഉച്ചക്ക് രണ്ടിന് ബോംബ് പൊട്ടും എന്ന തരത്തിലായിരുന്നു സന്ദേശം.
Read Also : ചൈനയില്‍ കനത്ത മഴ : രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു
തുടർന്ന് വിവരം ബാങ്ക് അധികൃതരെ അറിയിക്കുകയും ബാങ്കിലെ ഇടപാടുകാരെ മുഴുവന്‍ പുറത്തിറക്കുകയും ചെയ്തു. ഇതിനിടെ ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനേയും അറിയിച്ചതിനെത്തുടര്‍ന്ന് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗാൾ സ്വദേശി തപാല്‍ മണ്ഡലാണ് വ്യാജ സന്ദേശത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കോവിഡ് നിയമം ലംഘിച്ചതിന് പൊലീസ് പിഴ ചുമത്തിയതിെന്റ പ്രതികാരമായാണ് താന്‍ ഫോണ്‍ ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ലഹരിയുടെ ആസക്തിയിലാണ് ഇയാള്‍ കൃത്യം നടത്തിയതെന്നും ഭീഷണി വ്യാജമായിരുന്നെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും പൊന്നാനി പൊലീസ് അറിയിച്ചു.
Post Your Comments