തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് പത്രത്തില്‍ വാര്‍ത്ത നല്കിയ എഐടിയുസി ജില്ലാ സെക്രട്ടറിക്ക് താക്കീത്. നെടുമങ്ങാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിൽക്കുകയും നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി തന്നെ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പത്രങ്ങളില്‍ പേര് നല്കിയതും ചർച്ച ചെയ്ത യോഗത്തിലാണ് എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാറിന് താക്കീത് നല്കാന് പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവിന്റെ തീരുമാനമെടുത്തത്.
read also: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതികളുമായി കേരള പോലീസ്
സിപിഐ ജില്ലാ സെക്രട്ടറി ജി ആര് അനില്‍ ആയിരുന്നു നെടുമങ്ങാട് മണ്ഡലത്തിൽ നിന്നും മത്സരിച്ചത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കൂടിയായ മീനാങ്കല്‍ കുമാര്‍, ചുമതല നല്കിയ അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ പ്രവര്‍ത്തനത്തിന് പോകാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി ദിവാകരന്, മന്ത്രി ജി ആര് അനില്‍ എന്നിവര്‍ പങ്കെടുത്ത ജില്ലാ എക്സിക്യുട്ടീവിന്റെ തീരുമാനം.
Post Your Comments