കൊല്ലം : കൊല്ലം ജില്ലയിൽ മിക്കയിടത്തും കോവിഡ് വാക്സിന് വിതരണത്തിലെ സ്വജനപക്ഷപാതത്തെ പറ്റി പരാതികള്‍ വ്യാപകമാകുകയാണ്. വാക്സിന് വിതരണത്തിലെ ക്രമക്കേടാരോപിച്ച് കൊല്ലം നിലമേല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
Read Also : ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ : ഹർജി ഇന്ന് സുപ്രീം കോടതിയിൽ
നിലമേല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വാക്സിന് വിതരണത്തെ പറ്റി ദീര്‍ഘനാളായി നില നില്ക്കുന്ന പരാതികളുടെ തുടര്‍ച്ചയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. സി.പി.എം അനുഭാവികള്‍ക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വാക്സിന് നല്കുന്നു എന്നാരോപിച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോഗ്യ കേന്ദ്രത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തെന്നാരോപിച്ച് ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോക്ടര്‍ പൊലീസില്‍ പരാതി നല്കി. ഡോക്ടറുടെ പരാതിയില്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തു.
Post Your Comments